Flash News

6/recent/ticker-posts

വേങ്ങര ഉപജില്ലാ കലോത്സവം അടിപിടിയോടെ സമാപിച്ചു; വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫയുടെ സാന്നിദ്ധ്യത്തില്‍ ഒത്തുതീർപ്പാക്കി.

Views

വേങ്ങര : നാല് ദിവസമായി ചേറൂർ പി പി ടി എം വൈ എച്ച് എസില്‍ നടന്ന് വന്ന വേങ്ങര ഉപജില്ലാ സ്ക്കൂള്‍ കലാമേളക്ക് കൊടിഇറങ്ങിയത് കയ്യാങ്കളിയോടെ.
അറബിക് കലോത്സവത്തിലെ നാടക
 ഫലത്തെചൊല്ലിയുണ്ടായ തര്‍ക്കമാണ് കയ്യേറ്റത്തിലെത്തിയത്, മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്യകയും  പ്രോഗ്രാം കമ്മിറ്റി അംഗങ്ങളെ തടസപ്പെടുത്തുകയും ചെയ്തു. തര്‍ക്കം സംഘര്‍ഷത്തിലെക്ക് നീങ്ങുന്നത് ചിത്രീകരിച്ച  പ്രാദേശിക സ്വകാര്യ ചാനൽ കാമറാമാനെ കയ്യേറ്റം ചെയ്തു. അദ്ദേഹത്തിന്റെ മൊബൈല്‍ എടുത്ത് എറിഞ്ഞു.

ഇദ്ദേഹത്തെ കയ്യേറ്റം ചെയ്തതോടെ സഘാടക സമിതി ഓഫീസിലേക്ക് കൊണ്ട് പോയി ഗൈറ്റടച്ച് സുരക്ഷിതമാക്കുകയായിരുന്നു. മൊബൈലില്‍ ഫോട്ടോ എടുത്ത മാതൃഭൂമി ലേഖകനെയും ഭീഷണിപ്പെടുത്തി. അറബിക് കലോത്സവത്തിലെ നാടക മത്സര ഫലവുമായുണ്ടായ വിഷയങ്ങളാണ് പ്രശ്നങ്ങള്‍ക്ക് കാരണം. എടരിക്കോട് പി കെ എം എച്ച് എസ് എസിനാണ് ഈ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചത്. ആതിഥേയരായ ചേറൂര്‍ പി പി ടി എം വൈ എച്ച് എസ് എസിനാണ് രണ്ടാം സ്ഥാനം. മത്സര  ഫലത്തില്‍ അഴിമതി ആരോപിച്ച് രണ്ടാം സ്ഥാനക്കാരുമായി ബന്ധപ്പെട്ടവരാണ് പ്രശ്നങ്ങളുണ്ടാക്കിയത്. ആദ്യം വിധികര്‍ത്താക്കള്‍ക്കെതിരെയായിരുന്നു പ്രതിഷേധം.
മറ്റൊരു പ്രാദേശിക സ്വകാര്യ ചാനൽ
സംഘാടക സമിതിയിലെ പ്രോഗ്രാം കമ്മിറ്റി അംഗങ്ങള്‍ക്കെതിരെ ഇവരുടെ പ്രതിഷേധം ഉയര്‍ന്നതോടെ പ്രോഗ്രാം നടത്തിയിരുന്നവര്‍ സേവനം നിര്‍ത്തിവെച്ച് ഇറങ്ങിപോയി. ഇതോടെ സമാപനം അനിശ്ചിതത്ത്വത്തിലായി.

രാത്രി 11:00 മണിയോടെ വേങ്ങര എസ് എച്ച് ഒ മുഹമ്മദ് ഹനീഫയുടെ സാന്നിദ്ധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷമാണ് അനിശ്ചിതത്ത്വം നീങ്ങിയതും അന്തിമ ഫല പ്രഖ്യാപനവും നടത്തിയതും.


Post a Comment

0 Comments