Flash News

6/recent/ticker-posts

യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടുപോകാത്തവർക്കുള്ള ഫൈനുകളിൽ മാറ്റം വരുത്തി

Views
അബുദാബി : യുഎഇയിൽ വിസാ കാലാവധി കഴിഞ്ഞും രാജ്യം വിട്ടു പോകാത്തതിനുള്ള ഫൈനുകൾ ഏകീകരിച്ചു . ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആന്റ് സിറ്റിസൺഷിപ്പും , കസ്റ്റംസ് ആന്റ് പോർട്ട് സെക്യൂരിരിറ്റിയുമാണ് നിരക്കുകളിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പുതിയ അറിയിപ്പ് പുറപ്പെടുവിച്ചത് . ടൂറിസ്റ്റ് വിസയിലോ വിസിറ്റ് വിസയിലോ യുഎഇയിൽ പ്രവേശിച്ചവർ വിസാ കാലാവധി കഴിഞ്ഞും രാജ്യത്ത് താമസിക്കുകയാണെങ്കിൽ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും . നേരത്തെ ഓരോ ദിവസത്തിനും 100 ദിർഹം വീതമായിരുന്നു . അതേസമയം താമസ വിസയിലുള്ളവരുടെ ഓവർ സ്റ്റേ ഫൈനുകൾ ഇരട്ടിയാക്കി വർദ്ധിപ്പിക്കുകയും ചെയ്തു . ഇവർ ഓരോ ദിവസവും 50 ദിർഹം വീതം പിഴ അടക്കേണ്ടി വരും . താമസ വിസക്കാർക്ക് നേരത്തെ പ്രതിദിനം 25 ദിർഹമായിരുന്നു ഓവർസ്റ്റേ ഫൈൻ . പുതിയ ഫീസുകളെക്കുറിച്ച് രാജ്യത്തു നീളമുള്ള ടൈപ്പിങ് സെന്ററുകൾക്ക് അധികൃതരിൽ നിന്ന് വിവരം ലഭിച്ചു . കഴിഞ്ഞ മാസം യുഎഇയിൽ പ്രാബല്യത്തിൽ വന്ന പുതിയ വിസാ പരിഷ്കാരങ്ങളുടെ ഭാഗമായാണ് ഓവർ സ്റ്റേ ഫൈനുകളിലും മാറ്റം വരുത്തിയത് . വിവിധ തരം വിസകളിലെ ഓവർ സ്റ്റേ നടപടികൾ ഏകീകരിക്കുകയാണ് പുതിയ നടപടിയിലൂടെ ചെയ്തത് .


Post a Comment

0 Comments