Flash News

6/recent/ticker-posts

അട്ടിമറി വിജയം നേടിയ സൗദി ടീമിലെ മുഴുവൻ കളിക്കാർക്കും റോൾസ് റോയ്സ് ഫാന്റം കാറുകൾ സമ്മാനിക്കുമെന്ന വാർത്ത വ്യാജം .

Views

റിയാദ്: ഖത്തർ ലോകകപ്പിൽ കരുത്തരായ അർജന്റീനയ്ക്കെതിരെ ആയിരുന്നു സഊദി അറേബ്യയുടെ ആദ്യ മത്സരം. തകർപ്പൻ പ്രകടനത്തിനിടെ ലയണൽ മെസ്സിയുടെ ടീമിനെ 2-1 ന് സഊദി അട്ടിമറിച്ചു. അർജന്റീനയ്ക്കെതിരായ അവിസ്മരണീയ വിജയത്തിന് ശേഷം സഊദിയിൽ വൻ ആഘോഷമാണ്. ഈ ചരിത്ര വിജയത്തിന് പിന്നാലെ സൗദി അറേബ്യ ബുധനാഴ്ച പൊതു അവധി പ്രഖ്യാപിച്ചു. കൂടാതെ എല്ലാ കളിക്കാർക്കും റോൾസ് റോയ്സ് കാറുകൾ സമ്മാനിക്കുമെന്ന് മാധ്യമ റിപ്പോർട്ടുകളിൽ അവകാശപ്പെട്ടു. ഇപ്പോഴിതാ അവകാശവാദങ്ങൾ തെറ്റാണെന്ന് ടീമിന്റെ മാനേജർ തറപ്പിച്ചുപറയുന്നു.
'അവകാശവാദങ്ങൾ തെറ്റാണ്, പ്രചരിക്കുന്നതിൽ സത്യമില്ല. ഞങ്ങൾ ഒരു മത്സരം മാത്രമേ ജയിച്ചിട്ടുള്ളൂ, ഇനിയും പ്രധാനപ്പെട്ട ഗെയിമുകൾ അവശേഷിക്കുന്നു. ഭാഗ്യമുണ്ടെങ്കിൽ കൂടുതൽ മത്സരം കളിക്കാൻ കഴിയും. അർജന്റീന മത്സരത്തിന് മുമ്പുള്ള പത്രസമ്മേളനം നിങ്ങൾ ഓർക്കുന്നുണ്ടോ എന്ന് എനിക്കറിയില്ല. അനുഭവപരിചയത്തിന്റെ കാര്യത്തിൽ ഈ ഗ്രൂപ്പിലെ ഏറ്റവും താഴ്ന്ന റാങ്കിലുള്ള ടീമാണ് ഞങ്ങൾ. നമ്മൾ കളിക്കേണ്ട പ്രധാനപ്പെട്ട മൂന്ന് ഗെയിമുകളിൽ ഒന്നാണിത്. ഈ ഗ്രൂപ്പ് ഘട്ടത്തിൽ ഒന്നാം നമ്പർ അല്ലെങ്കിൽ രണ്ടാം നമ്പറിൽ ഫിനിഷ് ചെയ്യുക മാത്രമാണ് നമ്മുടെ ലക്ഷ്യം.' - റെനാർഡ് പറഞ്ഞു.

വാർത്ത നിഷേധിച്ച് സ്ട്രൈക്കർ അൽ ഷെഹരിയും രംഗത്ത് വന്നിരുന്നു. പോളണ്ടിനെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താ സമ്മേളനത്തിനിടേയായിരുന്നു ഇരുവരുടേയും പ്രതികരണം. ഖത്തർ ലോകകപ്പ് മത്സരത്തിൽ അർജന്റീനെക്കെതിരെ തകർപ്പൻ വിജയം നേടിയ സഊദി ഫുട്ബോൾ ടീമിലെ എല്ലാ കളിക്കാർക്കും റോൾസ് റോയ്സ് ഫാന്റം കാറുകൾ സമ്മാനമായി ലഭിക്കുമെന്ന വാർത്തകൾ ശരിയല്ലെന്ന് സഊദി താരം സ്വാലിഹ് അൽ ശഹ്രി പറഞ്ഞു.

രാജ്യത്തിനു വേണ്ടിയാണ് തങ്ങൾ കളിക്കുന്നതെന്നും സ്വാലിഹ് അൽശി പറഞ്ഞു. അർജന്റീനക്കെതിരായ മത്സരത്തിൽ അട്ടിമറി വിജയം നേടിയ സൗദി ടീമിലെ മുഴുവൻ കളിക്കാർക്കും റോൾസ് റോയ്സ് ഫാന്റം കാറുകൾ സമ്മാനിക്കുമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പ്രഖ്യാപിച്ചതായി സാമൂഹികമാധ്യമങ്ങളിൽവ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് അദ്ദേഹത്തിന്റെ മറുപടി.


Post a Comment

0 Comments