Flash News

6/recent/ticker-posts

നാടോടികൾ നാടുവാഴുന്നു... വീടും പരിസരവും സ്വയം നിരീക്ഷണ വലയത്തിലാക്കുക.

Views
വേങ്ങര: വേങ്ങരയുടെ വിവിധ ഭാഗങ്ങളിലായി നാടോടി സ്ത്രീകളെ കണ്ടെത്തിയ സാഹചര്യത്തിൽ ജാഗ്രത പാലിക്കുക.

എല്ലാ നാടോടി സ്ത്രീകളും മോശക്കാരാണെന്നല്ല, മുൻകാലങ്ങളിൽ നമ്മുടെ നാട്ടിൽ നിരവധി തവണ നാടോടി സ്ത്രീകൾ മോഷണ കുറ്റകൃത്യങ്ങൾ നടത്തിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്.
ബസ്സിൽ നിന്നും മാല പൊട്ടിച്ച കേസ് പോക്കറ്റടി കേസ് വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കഴുത്തിൽ നിന്നും മാല പൊട്ടിച്ചത് വീടിനകത്ത് കയറി മോഷണം നടത്തിയ കേസുകൾ വീട്ടുമുറ്റത്തും കടകളിലും മറ്റും കണ്ട സാധനങ്ങൾ മോഷ്ടിച്ച കേസുകൾ ഇങ്ങനെ നിരവധി കേസുകളിൽ നാടോടികൾ പ്രതിചേർക്കപ്പെട്ടതാണ്

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നമ്മൾ ജാഗ്രത പുലർത്തണം എന്നാണ് ഇവിടെ പരാമർശിക്കുന്നത്.ഏത് ഗണത്തിൽ പെട്ടവരായിരുന്നാലും മാനുഷിക പരിഗണന നൽകുക എന്നത് നമ്മുടെ കടമയാണ്അതുകൊണ്ടുതന്നെ ഇത്തരം കുറ്റകൃത്യങ്ങളെ ഭയന്ന് അവരെ ആട്ടിയോടിക്കുകയോ മറ്റോ ചെയ്യരുത്. അത് നിങ്ങളെ നിയമത്തിന്റെ വഴിയിൽ ശിക്ഷിക്കപ്പെടാൻ കാരണമാക്കും.

നമ്മൾ ജാഗ്രത പുലർത്തണമെന്ന് പറയുന്നത് ഏതൊക്കെ രീതിയിലാണെന്നതാണ് പോപ്പുലർ ന്യൂസ് ഇവിടെ നിങ്ങളോട് പറയുന്നത്.
വീട്ടിൽ വരുന്ന ഇത്തരക്കാർക്ക് വേണ്ടി വാതിൽ തുറക്കാതിരിക്കാം. പ്രത്യേകിച്ച് സ്ത്രീകൾ മാത്രമുള്ള വീടുകളിൽ. ഇനി വാതിൽ തുറന്നാൽ തന്നെ വെള്ളമോ മറ്റോ ആവശ്യപ്പെട്ടാൽ വാതിൽ തുറന്നിട്ട് അകത്ത് പോകാതിരിക്കാം. വാതിൽ തുറന്ന് അകത്ത് കയറുന്ന നമുക്ക് പിറകെ വരും അകത്ത് കയറിക്കൂടാൻ സാധ്യതയുണ്ട്.

അത് പോലെ മുറ്റത്ത് കളിക്കുന്ന കുട്ടികളെ ശ്രദ്ധിക്കുക. കുട്ടികളുടെ ആഭരണങ്ങൾ മോഷ്ടിക്കാനും കുട്ടികളെ തന്നെ തട്ടിയെടുക്കാനും സാധ്യതയുണ്ട്. വിലപിടിപ്പുള്ള വസ്തുക്കൾ,ആയുധങ്ങൾ, മറ്റു ഉപരണങ്ങൾ ഒന്നും തന്നെ വീട്ടുമുറ്റത്ത് വെക്കരുത്.

 കടകളിലെത്തുന്നവരെ പ്രത്യേകം ശ്രദ്ധിക്കണം. അത് പോലെ ബസ് യാത്രകളിലും നല്ല ശ്രദ്ധ ചെലുത്തണം. ആഭരണങ്ങളും ബാഗുകളും നന്നായി സൂക്ഷിക്കേണ്ടത് സ്വന്തം ഉത്തരവാദിത്വമാണ്. ജാഗ്രത പുലർത്തുക.


Post a Comment

0 Comments