Flash News

6/recent/ticker-posts

വൺവേ റോഡിലൂടെ നിയമം ലംഘിച്ച് മന്ത്രിയും പരിവാരങ്ങളും

Views

തിരൂരങ്ങാടി:  മലപ്പുറം പരപ്പനങ്ങാടി സംസ്ഥാന പാതയിൽ  മമ്പുറം വൺവേ റോഡിലൂടെയാണ് ട്രാഫിക് നിയമം ലംഘിച്ച്  കഴിഞ്ഞ ദിവസം വൈകുന്നേരം 5. നാണ് മന്ത്രി അബ്ദുറഹ്മാന്റെ വാഹനവും അകമ്പടിയായുള്ള താനൂർ പോലീസിന്റെയും വാഹനവും എത്തിയത്. ഏറെ നേരം ഗതാഗത കുരുക്കിന് ഇടയാക്കി.
 വൺവേ തെറ്റിച്ച് വരുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുന്ന പോലീസ് മന്ത്രിയുടെയും പരിവാരങ്ങളുടെയും വാഹനങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണെന്ന് ആക്ഷേപങ്ങളും ഉയരുന്നുണ്ട്.
 വൺവേ ബോർഡും വാഹനത്തിന് എതിർ ദിശയിൽ വരുന്ന മറ്റു വാഹനങ്ങൾ സിഗ്നൽ കാണിച്ചിട്ടും അതൊന്നും വക വെക്കാതെയാണ് മന്ത്രിയും  സംഘവും വാഹനങ്ങൾ മുന്നോട്ടെടുത്തത്.


സാധാരണക്കാരെ എങ്ങനെയും പിഴിയാം, മന്ത്രിമാർ വന്നാൽ കണ്ണടച്ച് ഇരുട്ടാക്കാം എന്നാണ് അവസ്ഥ.
    കാക്കാട് ഭാഗത്തു നിന്നുള്ള വാഹനങ്ങൾ ചന്തപ്പടിയിൽ നിന്ന് മമ്പുറം ബായ്പാസ്സ് റോഡ് വഴിയാണ് ചെമ്മാടിലേക്ക് കടക്കേണ്ടത്. ചെമ്മാട് ഭാഗത്ത് നിന്നും കാക്കാട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ നേരെ വൺവേ റോഡ് വഴി പോകണം. തിരൂരങ്ങാടി വലിയ പള്ളിയുടെയും ഖബർസ്ഥാനിന്റെയും ഇടയിലുള്ള റോഡിൽ ഒരു വാഹനം മാത്രം കടന്ന് പോകാനുള്ള വീതിയെ ഉള്ളു. ഇതേ തുടർന്നാണ് വൺവേ ആക്കിയതും ബായ്പാസ്സ് റോഡ് നിർമിച്ചതും. എന്നാൽ ഇതെല്ലാം കാറ്റിൽ പറപ്പിച്ച മന്ത്രിയുടെ വാഹനം കാക്കാടിൽ നിന്ന് വരികയായിരുന്നു.
  മന്ത്രിയുടെ വാഹനം നിയമം ലംഘിച്ചതിനാൽ യാത്രക്കാർ ദുരിതത്തിലായി. ജോലി കഴിഞ്ഞു പോകുന്നവരും, ആശുപത്രിയിൽ പോകുന്നവരും, വിദ്യാർഥികളും ഏറെ നേരം റോഡിൽ കുരുങ്ങി.
   നിയമം ലംഘിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവിശ്യപ്പെട്ട് തിരൂരങ്ങാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി തിരൂരങ്ങാടി പോലീസിന് പരാതി നൽകിയിട്ടുണ്ട്. മണ്ഡലം ജനറൽ സെക്രട്ടറി U. A റസാക് ആണ് മന്ത്രി നിയമം തെറ്റിക്കുന്നത് സഹിതമുള്ള വീഡിയോ നൽകി പരാതി നൽകിയത്.


Post a Comment

0 Comments