Flash News

6/recent/ticker-posts

വാഹനങ്ങളിലെ ബാറ്ററി മോഷ്ടിച്ച് വേങ്ങരയിലെ കടകളിൽ വില്പന നടത്തുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ

Views

കൊളപ്പുറം :വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന ഓട്ടോ ഡ്രൈവർ കൊളപ്പുറത്ത് പിടിയിൽ. കൊളപ്പുറം സൗത്തിലെ മലയിൽ ഷറഫുദ്ദീൻ (35) ആണ് പിടിയിലായത്.വേങ്ങര കൂരിയാട് ഓട്ടോ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറാണ്. രാത്രിയെന്നോ പകലെന്നോ  വ്യത്യാസമില്ലാതെ ഇയാൾ ഓട്ടോയിലെത്തിയാണ് വാഹനങ്ങളിലെ ബാറ്ററികൾ മോഷ്ടിക്കുന്നത്.  കഴിഞ്ഞ ദിവസം രാത്രി സംശയം തോന്നി നാട്ടുകാർ തടഞ്ഞു വച്ചു പൊലീസിലേൽപ്പിക്കുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം വെളിപ്പെടുത്തിയത്.

വെളിമുക്ക് പാലക്കൽ നിന്ന് ലോറി, ഓട്ടോ എന്നിവയിലേയും കൊടുവായൂരിൽ നിന്ന് ലോറിയിലേയും ബാറ്ററികൾ മോഷ്ടിച്ചതിന് ഇയാൾക്കെതിരെ കേസെടുത്തു. മോഷ്ടിക്കുന്ന ബാറ്ററികൾ ഇയാൾ വേങ്ങരയിലെ കടകളിലാണ് വിൽപന നടത്തിയിരുന്നത്.


Post a Comment

0 Comments