Flash News

6/recent/ticker-posts

വീണ്ടും വിസമയം തീർക്കാൻ ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘റെസിഡൻഷ്യൽ ടവർ’ വരുന്നു

Views


ദുബായ് : ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ‘റെസിഡൻഷ്യൽ ടവർ’ ആകാൻ ലക്ഷ്യമിടുകയാണ് ബിൻഹാട്ടിയുടെ binghatti industry പുതിയ അംബരചുംബി. ഇതിനായി പുതിയ പേര് കൂടി നൽകിയിട്ടുണ്ട് -‘ഹൈപ്പർ-ടവർ’. പദ്ധതിക്കായി ആഡംബര ജ്വല്ലറി, വാച്ച് ബ്രാൻഡായ ജേക്കബ് ആൻഡ് കമ്പനിയുമായി ബിൻഹാട്ടി യോജിച്ചാണ് പ്രവർത്തിക്കുക.  


പുതിയ ടവർ 100-ലധികം നിലകളായി ഉയർത്താനാണ് പദ്ധതി. നിലവിൽ, ന്യൂയോർക്കിലെ സെൻട്രൽ പാർക്ക് ടവർ new york central park 472.4 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെസിഡൻഷ്യൽ ടവർ residential tower ആണ്. ഗോപുരത്തിന്റെ മുകളിൽ ഇരിക്കുന്ന ഡയമണ്ട് ആകൃതിയിലുള്ള ശിഖരങ്ങൾ യഥാർത്ഥ കിരീടത്തെ പോലെയാണ് തോന്നുക. നഗരത്തിന്റെ സ്കൈലൈനിന് കൂടുതൽ ഗാംഭീര്യം നൽകുന്ന കയ്യൊപ്പായിട്ടാകും ഈ പദ്ധതിയെ കാണാനാവുക.


വാച്ച് മേക്കറുടെ ബ്രാൻഡിംഗുള്ള ഒരു ടവർ ദുബായിൽ ഇതിനകം തന്നെയുണ്ട് – ഷെയ്ഖ് സായിദ് റോഡിലെ റോളക്സ് ടവർ Rolex tower .



Post a Comment

0 Comments