Flash News

6/recent/ticker-posts

മിശിഹായും പിള്ളേരും തയ്യാർ; അർജന്റീന ലോകകപ്പ് ടീം പ്രഖ്യാപിച്ചു

Views

ഖത്തർ  : ലാറ്റിനമേരിക്കൻ ചാമ്പ്യന്മാരായ അർജന്റീന ഖത്തർ ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ചു. കോപ്പ അമേരിക്കയിൽ കിരീടം ചൂടിയ ടീമിനെത്തന്നെയാണ് സലോണി നിലനിർത്തിയിരിക്കുന്നത്. അവസാന ലോകകപ്പിനിറങ്ങുന്ന മെസ്സിയുടെ നേതൃത്വത്തിലുള്ള ടീമിൽ എമിലിയാമോ മാർട്ടിനസാകും ഗോൾ വല കാക്കുക. പരിക്കിന്റെ പിടിയിലായ പൗളോ ഡിബാലയും ടീമിലിടം ലഭിച്ചിട്ടുണ്ട്. ഡിഫൻസിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി അത്ഭുതങ്ങൾ സൃഷ്ടിക്കുന്ന ലിസാന്ദ്രോ മാർട്ടിനസിനൊപ്പം ക്രിസ്റ്റ്യൻ റൊമേരോയും ഒട്ടമെൻഡിയും ടഗ്ലിഫികോയുമുണ്ട്.

റോഡ്രിഗോ ഡി പോൾ നയിക്കുന്ന മധ്യനിരയിൽ കരുത്തരായ എൻസോ ഫെർണാണ്ടസ്, പെരദ്സ്, മക്കാലിസ്റ്റർ എന്നിവരും ഉൾപ്പെടുന്നു. ഗോളടി തുടരാൻ മുന്നേറ്റനിരയിൽ മെസ്സിക്കൊപ്പം വിശ്വസ്തനായ ഡി മരിയ, ലൗട്ടാരോ മാർട്ടിനസ്, ഒപ്പം ജൂലിയൻ ആല്വരസ് തുടങ്ങിയ താരങ്ങളുമുണ്ട്.



Post a Comment

0 Comments