Flash News

6/recent/ticker-posts

ഗവർണറുടേത്‌ ഏകാധിപത്യം; കാരണം ആഴത്തിൽ പരിശോധിക്കണം: പി കെ കുഞ്ഞാലിക്കുട്ടി

Views
മലപ്പുറം : മാധ്യമങ്ങളെ ഇറക്കിവിട്ട ഗവർണറുടെ നടപടി ഏകാധിപത്യമാണെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി. വളരെ മോശമായ നടപടിയായിപ്പോയി. മാധ്യമ വിലക്ക്‌ ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥിതിക്ക്‌ തന്നെ യോജിച്ചതല്ല. ഇത്‌ വളരെ ജനാധിപത്യവിരുദ്ധവും ഏകാധിപത്യപരവുമായ നടപടിയാണ്‌.

വിളിച്ചുവരുത്തി ഇറക്കി വിടുക എന്നത്‌ അനുകൂലിക്കാൻ പറ്റുന്ന കാര്യമല്ല. ഇത്‌ ഒരു ഗവർണറുടെ അല്ല, ഗവർണർമാരുടെ നിലപാടായി വരികയാണ്‌. ഒരു സംസ്ഥാനത്ത്‌ മാത്രമല്ല ഈ പ്രശ്‌നമുള്ളത്‌. അതിന്റെ കാരണം ആഴത്തിൽ പരിശോധിക്കേണ്ടതുണ്ട്‌. ഇതൊന്നും മാധ്യമസമൂഹം അംഗീകരിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.


Post a Comment

0 Comments