Flash News

6/recent/ticker-posts

ദേശീയ ദിനം പ്രമാണിച്ച്‌ രണ്ടായിരത്തിലേറെ തടവുകാര്‍ക്ക് മോചനം; ഉത്തരവിറക്കി യുഎഇയിലെ ഭരണാധികാരികൾ

Views
അബുദാബി∙  യുഎഇ ദേശീയ ദിനം പ്രമാണിച്ച് വിവിധ എമിറേറ്റുകളിലെ ജയിലുകളിൽനിന്ന് മൂവായിരത്തിലേറെ  തടവുകാരെ  മാപ്പു നൽകി വിട്ടയച്ചു. അബുദാബി ജയിലുകളിൽനിന്ന് മാത്രം 1530 തടവുകാരെ വിട്ടയയ്ക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. ദുബായിൽ 1040 തടവുകാരെ മോചിപ്പിക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം നിർദേശിച്ചു.

യുഎഇ സുപ്രീം കൗൺസിൽ അംഗങ്ങളായ ഷാർജ ഭരണാധികാരി ‍ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 333 തടവുകാരെയും ഫുജൈറ ഭരണാധികാരി ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖി 153 തടവുകാരെയും അജ്മാൻ ഭരണാധികാരി ഷെയ്ഖ് ഹുമൈദ് ബിൻ റാഷിദ് അൽ നുഐമി 111 തടവുകാരെയും മോചിപ്പിക്കാൻ ഉത്തരവിട്ടു. തെറ്റുകളിൽ പശ്ചാത്തപിച്ച് കുടുംബത്തോടൊപ്പം പുതു ജീവിതം തുടങ്ങാനുള്ള അവസരമാണ് തടവുകാർക്ക് ലഭിക്കുന്നത്. മലയാളികളടക്കം വിവിധ  രാജ്യക്കാർക്ക് മോചനം ലഭിക്കും. ചെറിയ കുറ്റങ്ങൾക്കു ശിക്ഷിക്കപ്പെട്ടവരും തടവുകാലത്ത് നല്ല നടപ്പിനു വിധേയരായവരെയുമാണ് മോചനത്തിനു പരിഗണിക്കുക.


Post a Comment

0 Comments