Flash News

6/recent/ticker-posts

വേങ്ങര ലൈംഗിക അതിക്രമം; അധ്യാപകൻ അബ്ദുൽ കരീമിനെതിരെ രണ്ട് വിദ്യാർത്ഥികൾ കൂടി പോലീസിന് മൊഴി നൽകി

Views

വേങ്ങര: വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ അറസ്റ്റിലായ അധ്യാപകനെതിരെ കൂടുതൽ പരാതികൾ . വേങ്ങര ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂളിലെ അധ്യാപകൻ അബ്ദുൽ കരീമിനെതിരെ രണ്ട് വിദ്യാർത്ഥികൾ കൂടി പോലീസിന് മൊഴി നൽകി. ഇയാൾക്കെതിരെ അടുത്ത ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികൾ മൊഴി നൽകിയേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം നോർത്ത് ഡിസ്ട്രിക്റ്റ് പ്രസിഡന്റും അധ്യാപകനുമായ അബ്ദുൽ കരീമിനെ പീഡനക്കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പഠിപ്പിച്ചിരുന്ന സ്‌കൂളിലെ പതിനാറോളം വിദ്യാർത്ഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തി എന്നാണ് വിവരം. ഇതിൽ ഒരു വിദ്യാർത്ഥിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇതിനു പിന്നാലെയാണ് മറ്റു രണ്ടു വിദ്യാർത്ഥികൾ കൂടി ഇയാൾക്കെതിരെ മൊഴി നൽകിയത്.

കൗൺസിലിംഗിൽ കൂടുതൽ വിദ്യാർത്ഥിനികൾ ഇയാൾക്കെതിരെ മൊഴി നൽകിയിട്ടുണ്ട്. ആറ്, ഏഴ് ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തി എന്നാണ് പരാതി. ഇയാളെ ഭയന്ന് കുട്ടികൾ ഇത് പുറത്ത് പറഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ കൗൺസിലിംഗി ലാണ് അധ്യാപകന്റെ പീഡന വിവരം പുറത്തറിയുന്നത്.

പിന്നീട് സ്‌കൂളിലെ പ്രധാന അധ്യാപകൻ പോലീസിൽ നേരിട്ട് പരാതി നൽകുകയായിരുന്നു. ഗണിതശാസ്ത്രം അധ്യാപകനാണ് അബ്ദുൽ കരീം. പോക്‌സോ, ജുവനൈൽ ജസ്റ്റിസ് ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് ഇയാൾക്കെതിരെ കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതി റിമാൻഡിലാണ്.



Post a Comment

0 Comments