Flash News

6/recent/ticker-posts

സംസ്ഥാന സ്കൂള്‍ കലോത്സവം ജനുവരി മൂന്ന് മുതല്‍ കോഴിക്കോട്; വിക്രം മൈതാനം പ്രധാന വേദിയാവും

Views

കോഴിക്കോട്: കൊവിഡ് ഇടവേളയ്ക്ക് ശേഷം നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട് വേദിയാവും. ജനുവരി മൂന്ന് മുതല്‍ ഏഴ് വരെയാണ് കോഴിക്കോട് നഗരത്തില്‍ സംസ്ഥാന സ്കൂള്‍ കലോത്സവം അരങ്ങേറുക.കോഴിക്കോട് വെസ്റ്റ്ഹിലീലുള്ള വിക്രം മൈതാനമായിരിക്കും കലോത്സവത്തിന്റെ പ്രധാന വേദി. ആകെ 25 വേദികളിലായാവും പരിപാടികള്‍ അരങ്ങേറുക. കലോത്സവ നടത്തിപ്പിനുള്ള സ്വാഗതസംഘത്തിന്റെ രൂപീകരണം ഇന്ന് വിദ്യാഭ്യാസമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ നടന്നു. സംസ്ഥാനത്തെ വിവിധ സ്കൂളുകളില്‍ നിന്നായി 14,000 ത്തോളം വിദ്യാര്‍ത്ഥികളാവും കലോത്സവത്തില്‍ പങ്കെടുക്കാനായി കോഴിക്കോട്ടേക്ക് എത്തുക. ഇവര്‍ക്കൊപ്പം അധ്യാപകരും രക്ഷകര്‍ത്താക്കളും കൂടിയുണ്ടാവും. സാധാരണ ഒരാഴ്ച വരെ നീണ്ടു നില്‍ക്കുന്ന കലോത്സവം ഇക്കുറി അഞ്ച് ദിവസം കൊണ്ടാവും പൂര്‍ത്തിയാക്കുക. വേദികളുടെ എണ്ണം കൂട്ടി ദിവസങ്ങള്‍ കുറച്ചതോടെയാണ് ഇത് യഥാര്‍ത്ഥ്യമായത്.

കലോത്സവ ജേതാക്കള്‍ക്കുള്ള സമ്മാനത്തുക അടുത്ത വര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇന്ന് കോഴിക്കോട് എത്തിയ വിദ്യാഭ്യമന്ത്രി വി.ശിവന്‍കുട്ടി കലോത്സവ നടത്തിപ്പ് സംബന്ധിച്ച്‌ വിദ്യാഭ്യാസവകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി.


Post a Comment

0 Comments