Flash News

6/recent/ticker-posts

ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിൽ മലയാളിക്കും മുഖ്യപങ്ക്: കേരളത്തിന്‍റെ കൂടി ലോകകപ്പാണിതെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ

Views

തിരുവനന്തപുരം : ലോകകപ്പ് ഫുട്ബാളിന് ഖത്തര്‍ ആതിഥേയത്വം വഹിക്കുന്നത് മലയാളികളെ സംബന്ധിച്ച്‌ ഏറെ ആവേശകരമായ കാര്യമാണ്.

ധാരാളം മലയാളി പ്രവാസികളുള്ള രാജ്യമാണ് ഖത്തര്‍. ലോകകപ്പിന്റെ മുന്നൊരുക്കങ്ങളിലും മറ്റ് നിര്‍മാണ പ്രവൃത്തികളിലും പ്രവാസി സഹോദരങ്ങള്‍ പങ്കുചേര്‍ന്നിട്ടുണ്ട്. അവരുടെ വിയര്‍പ്പിന്റെ കൂടി സാക്ഷാത്കാരമാണിത്. ആ അര്‍ത്ഥത്തില്‍ കേരളത്തിന്‍റെ കൂടി ലോകകപ്പാണിതെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

സ്പോര്‍ട്സ്മാന്‍ സ്പിരിറ്റ് ഉയര്‍ത്തിപ്പിടിച്ച്‌ ഏറ്റവും സന്തോഷത്തോടെ ഈ ലോകകപ്പ് ഏവര്‍ക്കും ആസ്വദിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ച അദ്ദേഹം, ഫുട്ബാളിലേക്ക് പ്രതിലോമതയുടെയും സങ്കുചിതത്വത്തിന്റെയും വിഷകിരണങ്ങള്‍ കടന്നു ചെല്ലുന്നത് അനാശാസ്യകരമാണെന്നും അഭിപ്രായപ്പെട്ടു. വിപുലമായ രീതിയില്‍ ലോകകപ്പ് സന്നാഹങ്ങളൊരുക്കിയ ഖത്തറിനും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച മലയാളികളടക്കമുള്ളവര്‍ക്കും അഭിവാദ്യങ്ങള്‍ നേര്‍ന്ന മുഖ്യമന്ത്രി പങ്കെടുക്കുന്ന എല്ലാ ടീമുകള്‍ക്കും വിജയം ആശംസിച്ചു.


Post a Comment

0 Comments