Flash News

6/recent/ticker-posts

സ്വകാര്യബസ് തടഞ്ഞ് ഡ്രൈവറെ ക്രൂരമായി അക്രമിച്ചു

Views

കോട്ടക്കല്‍ : സ്വകാര്യബസ് തടഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച എട്ടംഗ സംഘം ഡ്രൈവറെ ക്രൂരമായി മര്‍ദിച്ചു. വലതുകണ്ണിന് താഴെ ഗുരുതര പരിക്കേറ്റ പുതുപ്പറമ്പ് സ്വദേശി എ.പി. ബഷീര്‍ (47) കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ ചികിത്സയിലാണ്.

 വേങ്ങരയില്‍നിന്ന് പുതുപ്പറമ്പ് വഴി കോട്ടക്കലിലേക്ക് വരുകയായിരുന്ന എ.പി.പി ബസ് ഡ്രൈവറെ വിദ്യാര്‍ഥികളടക്കമുള്ള യാത്രക്കാരുടെ മുന്നില്‍ മര്‍ദിക്കുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ എട്ടേമുക്കാലോടെയാണ് സംഭവം. വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് കാറിലും ബൈക്കിലുമെത്തിയ സംഘമാണ് ബസ് തടഞ്ഞത്. പുതുപ്പറമ്പ് കാരാട്ടങ്ങാടിയില്‍ ബസില്‍നിന്ന് വലിച്ചിട്ട് അക്രമിക്കുകയായിരുന്നുവെന്നും കത്തിയും വടികളും ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നും ബഷീര്‍ പറഞ്ഞു.

സംഭവത്തില്‍ അക്രമികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് ഉടമകളും തൊഴിലാളികളും ആവശ്യപ്പെട്ടു. പരാതിയില്‍ മൊഴിയെടുത്ത കോട്ടക്കല്‍ പൊലീസ് അന്വേഷണമാരംഭിച്ചു.



Post a Comment

0 Comments