Flash News

6/recent/ticker-posts

അദ്ധ്യാപകൻ രക്ഷിതാവിനെ മർദ്ധിച്ച സംഭവം: അധ്യാപകനെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരും

Views
തിരൂരങ്ങാടി: കൂരിയാട് സ്ഥിതി ചെയ്യുന്ന സ്വകാര്യ സ്കൂൾ അധ്യാപകൻ രക്ഷിതാവിനെ മർദ്ദിച്ചതായി പരാതി. തലക്ക് പരിക്ക് പറ്റിയ രക്ഷിതാവ് ചെമ്മാട് താലൂക്ക് ഹോസ്പിറ്റലിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലും ചികിത്സ തേടി.
      
വിവരമറിഞ്ഞെത്തിയ രക്ഷിതാക്കൾ കൂട്ടത്തോടെ സ്കൂളിലേക്ക് ഇരമ്പിയെത്തി. വേങ്ങര സി.ഐ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ സ്കൂൾ ഗേറ്റിന് മുമ്പിൽ രക്ഷിതാക്കളെ തടഞ്ഞത് അൽപ നേരം സംഘർഷത്തിനിടയാക്കി. 
തുടർന്ന് രക്ഷിതാക്കൾ പ്രതിഷേധ സംഗമം സംഘടിപ്പിക്കുകയും അധ്യാപകനെ പുറത്താക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും അറിയിച്ചു. 




തന്റെ കുട്ടിക്ക് സ്കൂളിൽ നിന്ന് മാനസിക പീഢനം ഉണ്ടായപ്പോൾ അതിനെതിരെ അധികൃതർക്ക് പരാതി നൽകിയതിന്റെ വൈരാഗ്യത്തിൽ മാനേജ്മെന്റ് അധ്യാപകനെ ഉപയോഗിച്ച് മർദിച്ചതാണെന്നാണ് 
മർദ്ദനമേറ്റ രക്ഷിതാവ് പറഞ്ഞത്.


Post a Comment

0 Comments