Flash News

6/recent/ticker-posts

മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

Views


മുംബൈയിൽ നിന്ന് കോഴിക്കോട്ടേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാർ മൂലം 10 മിനിറ്റിനുള്ളിൽ തിരിച്ചിറക്കി. 110ലധികം യാത്രക്കാരുമായി ഞായറാഴ്ച രാവിലെ പറന്നുയർന്ന എ.ഐ581 വിമാനമാണ് മുംബൈയിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യ ഉദ്യോഗസ്ഥർ അറിയിച്ചു.
'വിശദമായ പരിശോധനകൾക്ക് ശേഷമായിരുന്നു വിമാനം പറക്കാൻ തയ്യാറായത്. എന്നാൽ, രാവിലെ 6.13ന് പറന്ന വിമാനം 6.25 ഓടെ തിരിച്ചിറക്കി. ഏകദേശം മൂന്ന് മണിക്കൂറിലധികം സർവ്വീസ് വൈകി.
സുരക്ഷക്കാണ് മുൻതൂക്കം നൽകുന്നത് എന്നതിനാൽ ഇതിന് സമഗ്രമായ പരിശോധനകൾ നടത്തി.  വിദഗ്ധ പരിശോധനകൾക്ക് ശേഷം വിമാനം പുറപ്പെട്ടെന്ന് എയർ ഇന്ത്യ വക്താവ് പറഞ്ഞു.


Post a Comment

0 Comments