Flash News

6/recent/ticker-posts

പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഫിഫയും ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു

Views

 ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി

ഫിഫയ്ക്ക് നന്ദി പറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിന്റെ ഫുട്‌ബോള്‍ സ്‌നേഹം അംഗീകരിച്ചതിന് നന്ദി.
 കോഴിക്കോട് പുള്ളാവൂരിലെ പുഴയില്‍ താരങ്ങളുടെ കട്ടൗട്ട് സ്ഥാപിച്ചത് ഫിഫ ട്വിറ്റ് ചെയ്തിരുന്നു.
ഫിഫയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്താണ് മുഖ്യമന്ത്രി നന്ദി അറിയിച്ചത്.
 
ലോകകപ്പുമായി ബന്ധപ്പെട്ട് ഏറെ വൈറലായ കോഴിക്കോട് പുള്ളാവൂര്‍ പുഴയിലെ കട്ടൗട്ടുകളുടെ ചിത്രം ഔദ്യോഗിക പേജില്‍ പങ്കുവച്ച് ഫിഫ. കാല്‍പന്ത് കളി ജ്വരത്തില്‍ കേരളമെന്ന തലക്കെട്ടോടെയാണ് വൈറല്‍ ചിത്രം പങ്കിട്ടത്.
ആദ്യം മെസിയുടെ കട്ടൗട്ടായിരുന്നു പുള്ളാവൂര്‍ പുഴയ്ക്ക് നടുവിലായി വന്നത്. അതിന് പിന്നാലെ മെസിയേക്കാള്‍ വലിയ 40 അടിയുടെ കട്ടൗട്ടുമായി നെയ്മര്‍ ഫാന്‍സും എത്തി. പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഭീമന്‍ കട്ടൗട്ടും ഓളപ്പരപ്പില്‍ സ്ഥാനം പിടിച്ചു. മെസിയുടെ കട്ടൗട്ട് 30 അടിയാണെങ്കില്‍ നെയ്മറുടേതിന് 40 അടിയാണ് ഉയരം. നെയ്മറുടെ വെബ്‌സൈറ്റിന്റെ ഫേസ്ബുക്ക് പേജില്‍ ചിത്രം പങ്കുവെച്ചിരുന്നു. 40 അടിയോളം വരുന്ന നെയ്മറുടെ കൗട്ടിന് ഏകദേശം 25,000 രൂപയാണ് ചെലവ് വന്നത്.45 അടി ഉയരമുള്ള ക്രിസ്റ്റ്യാനോയുടെ കട്ടൗട്ടിന് ചെലവ് അര ലക്ഷത്തോളം രൂപയായിരുന്നു. അര ലക്ഷത്തോളം ചെലവഴിച്ച് നിര്‍മിച്ച റൊണാള്‍ഡോയുടെ കൂറ്റന്‍ കട്ടൗട്ട് ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥാപിച്ചത്.അര്‍ജന്റീനന്‍ താരം ലയണല്‍ മെസിയുടെയും ബ്രസീല്‍ താരം നെയ്മറുടെയും പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റ്യാനോയുടെയും പുഴയിലെ ഫ്‌ലക്‌സ് ബോര്‍ഡുകള്‍ രാജ്യാന്തര തലത്തില്‍ വരെ ചര്‍ച്ചയായിരുന്നു.

താരങ്ങളുടെ കട്ടൗട്ട് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകന്‍ പരാതി നല്‍കിയതോടെ ട്രോളുകളുമായി കാല്‍പന്ത് കളി പ്രേമികളും രംഗത്തെത്തി. പഞ്ചായത്ത് അധികൃതര്‍ കാല്‍പന്ത് കളിപ്രേമികള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെ വിവാദം കെട്ടടങ്ങി.ഇതിന് പിന്നാലെയാണ് ഫിഫയുടെ ഔദ്യോഗിക പേജില്‍ കേരളത്തിലെ ഫുട്‌ബോള്‍ ആവേശം മൂര്‍ധന്യത്തിലെത്തിയെന്ന് വ്യക്തമാക്കുന്ന വൈറല്‍ ചിത്രം പങ്കുവച്ചത്. അനവധി പേരാണ് ഇത് ലൈക്ക് ചെയ്തത്.നിരവധി ഷെയറുകളും കമന്റുകളും ഈ വൈറല്‍ചിത്രത്തിന് ഇതിനകം ലഭിച്ചിട്ടുണ്ട്.പുള്ളാവൂര്‍ പുഴയിലെ വൈറല്‍ കട്ടൗട്ട് ഇപ്പോള്‍ ലോകകപ്പ് വേദികളില്‍ വരെ ചര്‍ച്ചയായിക്കഴിഞ്ഞു.



Post a Comment

0 Comments