Flash News

6/recent/ticker-posts

സ്വര്‍ണവില കുതിച്ചുകയറുന്നു, 40000 തൊടും

Views
തിരുവനന്തപുരം : ഡിസംബറില്‍ സ്വര്‍ണവില കുതിപ്പ് തുടരുന്നു. വര്‍ഷാവസാനത്തിലേക്ക് കടക്കുന്ന മാസം പവന് 40,000 രൂപ ലക്ഷ്യം വച്ചാണ് സ്വര്‍ണത്തിന്റെ കുതിപ്പ്. ഇന്ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഗ്രാമിന് 4945 രൂപയും പവന് 39,560 രൂപയുമായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ മാത്രം പവന് 800 രൂപയാണ് വര്‍ധിച്ചത്.

നവംബര്‍ 30ന് 38,760 രൂപയായിരുന്ന വില ഡിസംബര്‍ ഒന്നിന് 39,000 രൂപയായി. രണ്ടിന് 400 രൂപ വര്‍ധിച്ച് പവന് 39,400 രൂപയായിരുന്നു. നവംബര്‍ മാസം 37,280 രൂപയില്‍ തുടങ്ങി, പകുതി പിന്നിട്ടപ്പോള്‍ 39,000 രൂപയിലെത്തി. എന്നാല്‍ മാസം അവസാനിച്ചപ്പോള്‍ 39,000ത്തിന് താഴേക്ക് സ്വര്‍ണനിരക്ക് എത്തിയിരുന്നു.



Post a Comment

0 Comments