Flash News

6/recent/ticker-posts

ചൈനയിലെ കൊവിഡ്: പ്രചരിക്കുന്നത് നുണകളെന്ന് മലയാളികൾ

Views
 ജിദ്ദ : ചൈനയില്‍ നിയന്ത്രണങ്ങള്‍ നീക്കിയ പശ്ചാത്തലത്തില്‍ കോവിഡ് പടരുകയാണെന്ന ലോകാരോഗ്യസംഘനയുടെയും ആരോഗ്യ വിദഗ്ധരുടേയും മുന്നറിയിപ്പുകള്‍ക്കിടെ ചൈനയില്‍ സ്ഥിതിഗതികള്‍ ഭദ്രമാണെന്നും ഭീതിയുടെ സാഹചര്യമില്ലെന്നും അവിടെ ജോലി ചെയ്യുന്ന മലയാളികള്‍.
മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന കാര്യങ്ങള്‍ വിശ്വസിക്കരുതെന്നാണ് മലയാളികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെക്കുന്ന ഓഡിയോ, വീഡിയോ സന്ദേശങ്ങളില്‍ പറയുന്നത്.
അതേസമയം, ചൈനയിലെ സ്ഥിതിഗതികളെ കുറിച്ച് ലോകാരോഗ്യസംഘടന ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുകയാണ്. ചൈന കോവിഡ് വ്യാപനം സംബന്ധിച്ച യഥാര്‍ഥ കണക്കുകള്‍ നല്‍കുന്നില്ലെന്നാണ് ആരോപണം.
ചൈനയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിച്ചതായും ശ്മശാനങ്ങളില്‍ ജോലിക്കാര്‍ക്ക് തിരിക്കുവര്‍ധിച്ചുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങളും പറയുന്നു.

ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയശേഷം ദിവസം 5000 പേരെങ്കിലും കോവിഡ് ബാധിച്ച് മരിക്കുന്നുണ്ടെന്നാണ് യു.കെ ആസ്ഥാനമായ എയര്‍ഫിനിറ്റി കണക്കാക്കുന്നത്.



Post a Comment

0 Comments