Flash News

6/recent/ticker-posts

സമസ്ത ആദര്‍ശ സമ്മേളനം ജനുവരി എട്ടിന് കോഴിക്കോട്

Views


ചേ​ളാ​രി (മ​ല​പ്പു​റം): 2023 ജ​നു​വ​രി എ​ട്ടി​ന്​ കോ​ഴി​ക്കോ​ട്ട് സ​മ​സ്ത ആ​ദ​ര്‍ശ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ ചേ​ളാ​രി മു​അ​ല്ലിം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ചേ​ര്‍ന്ന സ​മ​സ്ത ഏ​കോ​പ​ന സ​മി​തി യോ​ഗം തീ​രു​മാ​നി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​യു​ടെ ആ​ശ​യാ​ദ​ര്‍ശ പ്ര​ചാ​ര​ണം ല​ക്ഷ്യ​മാ​ക്കി​യും ന​വീ​ന വാ​ദി​ക​ളു​ടെ പൊ​ള്ള​ത്ത​ര​ങ്ങ​ള്‍ സ​മൂ​ഹ​മ​ധ്യേ തു​റ​ന്നു​കാ​ണി​ക്കു​ന്ന​തി​നും വേ​ണ്ടി​യാ​ണ് ബ​ഹു​ജ​ന​പ​ങ്കാ​ളി​ത്ത​ത്തോ​ടെ കോ​ഴി​ക്കോ​ട് വി​പു​ല​മാ​യ ആ​ദ​ര്‍ശ സ​മ്മേ​ള​നം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചത്

ആ​ദ​ര്‍ശ വി​ശു​ദ്ധി​യോ​ടെ നൂ​റാം വാ​ര്‍ഷി​ക​ത്തി​ന് ത​യ്യാ​റെ​ടു​ക്കു​ന്ന സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​യു​ടെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ൾ ദേ​ശീ​യ ത​ല​ത്തി​ല്‍ കൂ​ടു​ത​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​നും വി​വി​ധ പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പാ​ക്കി വ​രു​ന്നു. കോ​ഴി​ക്കോ​ട് ന​ട​ക്കു​ന്ന ആ​ദ​ര്‍ശ സ​മ്മേ​ള​ന​ത്തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു. സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ല്‍ ഉ​ല​മ​യു​ടെ മു​ഴു​വ​ന്‍ പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും സം​സ്ഥാ​ന ഭാ​ര​വാ​ഹി​ക​ള്‍, ജി​ല്ല പ്ര​സി​ഡ​ന്റ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​ര്‍ എ​ന്നി​വ​രു​ടെ യോ​ഗം 31ന് ​വൈ​കു​ന്നേ​രം മൂ​ന്ന് മ​ണി​ക്ക് കോ​ഴി​ക്കോ​ട് സ​മ​സ്ത ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വി​ളി​ച്ചു ചേ​ര്‍ത്ത് സം​ഘാ​ട​ക സ​മി​തി വി​പു​ലീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ഏ​കോ​പ​ന സ​മി​തി ചെ​യ​ര്‍മാ​ന്‍ മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ള്‍ അ​ധ്യ​ക്ഷ​നാ​യി.



Post a Comment

0 Comments