Flash News

6/recent/ticker-posts

മരക്കാനയില്‍ മെസ്സിയുടെ കാല്പാദങ്ങള്‍ പതിപ്പിക്കാന്‍ ബ്രസീലിന്റെ ക്ഷണം

Views

മരക്കാനയില്‍ മെസ്സിയുടെ കാല്പാദങ്ങള്‍ പതിപ്പിക്കാന്‍ ബ്രസീലിന്റെ ക്ഷണം


_അര്‍ജന്റീനയ്ക്ക് ഒപ്പം ലോകകപ്പ് ജേതാവായ ലയണല്‍ മെസ്സിക്ക് വീണ്ടും ബ്രസീലിലെ പ്രശസ്തമായ മരക്കാന സ്റ്റേഡിയത്തില്‍ നിന്ന് ക്ഷണം._

_മെസ്സിയുടെ കാല്‍പ്പാടുകള്‍ പതിപ്പിച്ച സ്മാരക ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്താന്‍ ആണ് മെസ്സിയെ ക്ഷണിച്ചത്. നേരത്തെ കോപ അമേരിക്ക ജയിച്ചപ്പോഴും മെസ്സിക്ക് ക്ഷണം ലഭിച്ചിരുന്നു._

_"പിച്ചിലും പുറത്തും മെസ്സി തന്റെ പ്രാധാന്യം ഇതിനകം തെളിയിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി ഫുട്ബോള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ നില്‍ക്കുന്ന കളിക്കാരനാണ് അദ്ദേഹം, "അര്‍ജന്റീന എഫ്‌എ (എഎഫ്‌എ) വഴി അര്‍ജന്റീന ക്യാപ്റ്റന്‍ മെസ്സിക്ക് അയച്ച ക്ഷണകത്തില്‍ അഡ്രിയാനോ സാന്റോസ് പറഞ്ഞു._

_ചരിത്രപ്രസിദ്ധമായ മാറക്കാന സ്റ്റേഡിയം 1950ലും 2014ലും രണ്ട് ലോകകപ്പ് ഫൈനലുകള്‍ക്ക് ആതിഥേയത്വം വഹിച്ചിട്ടുണ്ട്, ബ്രസീലിനെ 1-0 തോല്‍പ്പിച്ച്‌ മെസ്സിയും അദ്ദേഹത്തിന്റെ ടീമും 2021ല്‍ അവിയ്യെ കോപ്പ അമേരിക്ക ചാമ്ബ്യന്മാരായിരുന്നു._

_മാരക്കാനയുടെ വാക്ക് ഓഫ് ഫെയിമില്‍ ബ്രസീലിലെ ഇതിഹാസങ്ങളായ പെലെ, ഗാരിഞ്ച, റിവെലിനോ, റൊണാള്‍ഡോ തുടങ്ങിയ ലോകപ്രശസ്ത താരങ്ങള്‍ക്കൊപ്പം ചിലിയുടെ ഏലിയാസ് ഫിഗറോവ, സെര്‍ബിയയുടെ ഡെജന്‍ പെറ്റ്കോവിച്ച്‌, പോര്‍ച്ചുഗലിന്റെ യൂസേബിയോ, ഉറുഗ്വേയുടെ അബ്‌സ്‌റേബയോസ്, ഉറുഗ്വേയുടെ അബ്‌സ്‌റേബസ്‌റാന്‍ ബെയ്‌സ്‌റ്റൂക്കി എന്നിവരുടെ കാല്‍പ്പാടുകള്‍ ഇതിനകം ഉണ്ട്._




Post a Comment

0 Comments