Flash News

6/recent/ticker-posts

അർജന്റീന ഫാൻസ് അസോസിയേഷന്റെ ജിദ്ദ വിജയാഘോഷം മാറ്റിവെച്ചു

Views ജിദ്ദ-ഇന്ന്(വ്യാഴം-ഡിസംബർ 22) ജിദ്ദയിലെ ഷറഫിയിൽ നിശ്ചയിച്ചിരുന്ന അർജന്റീന ഫാൻസ് അസോസിയേഷന്റെ വിജയാഘോഷം മാറ്റിവെച്ചു. ഇന്ന് മഴ പെയ്തേക്കുമെന്ന കാലാവസ്ഥ പ്രവചനത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. അർജന്റീന ഫാൻസ് ജിദ്ദ ഘടകമാണ് ഇന്ന് ആഘോഷം നടത്താൻ തീരുമാനിച്ചിരുന്നത്. ജിദ്ദ ഷറഫിയ ഹോട്ടലിന് സമീപത്തായിരുന്നു വിപുലമായ രീതിയിൽ ആഘോഷത്തിന് തീരുമാനിച്ചിരുന്നത്. സൗദിയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ആരാധകർ ജിദ്ദയിലേക്കു വരുമെന്ന് അറിയിച്ചിരുന്നു. എന്നാൽ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് പരിപാടി മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്ന് സംഘാടകർ അറിയിച്ചു.


Post a Comment

0 Comments