Flash News

6/recent/ticker-posts

തിരൂര്‍ പോളിയില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം; എം.എസ്.എഫ് യൂണിയന്‍ വനിതാ നേതാവിന് പരിക്കേറ്റു.

Views
തിരൂര്‍‌ : പോളിടെക്‌നിക് കോളേജ് യൂണിയന്‍ തെരെഞ്ഞെടുപ്പില്‍ വിജയിച്ച വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചതായി പരാതി. ഉണ്ണിയാല്‍ സ്വദേശി കമ്മുട്ടകത്ത് മനാഫിന്റെ മകളും കോളേജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കുകയും ചെയ്ത ഷംലയ്ക്കാണ് (21) പരിക്കേറ്റത്. തിരൂര്‍ എസ്.എസ്.എം പോളിടെക്നിക്കില്‍ വെള്ളിയാഴ്ച നടന്ന കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ മുഴുവന്‍ സീറ്റിലും വിജയിച്ച യു.ഡി.എസ്.എഫ് പ്രവര്‍ത്തകരും വിജയികളും വിജയിച്ചതിന്റെ ആഹ്ലാദം പങ്കിടാനും നന്ദി അറിയിക്കാനും മധുര പലഹാരം ക്ലാസ് മുറികളില്‍ വിതരണം ചെയ്യുന്നതിനിടെ മെക്കാനിക്കല്‍ മൂന്നാംവര്‍ഷ വിദ്യാര്‍ത്ഥികളുടെ ക്ലാസ് റൂമില്‍ എത്തിയപ്പോള്‍ ഇവിടെ വച്ച്‌ ഷമീമയ്ക്ക് നേരെ ഭാരമേറിയ വസ്തു കൊണ്ട് എറിയുകയും തലക്ക് പരിക്കേറ്റെന്നും എം.എസ്.എഫ് പ്രവര്‍ത്തകര്‍ പറഞ്ഞു. ഷംലയെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരാതിയില്‍ തിരൂര്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. എസ്.എഫ്.ഐ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ തോറ്റതിന്റെ ജാള്യത മറയ്ക്കാനും വിജയിച്ചതിന്റെ ആഹ്ലാദപ്രകടനം തടയുക എന്ന ലക്ഷത്തോടെയാണ് ആക്രമമെന്ന് തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ആഷിക് മരക്കാര്‍ പറഞ്ഞു.

എസ്.എഫ്.ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച്‌ ആക്രമം ഉണ്ടാക്കി കാമ്ബസ് അന്തരീക്ഷത്തെ തകര്‍ക്കുകയാണ് യു.ഡി.എസ്.എഫിന്റെ ലക്ഷ്യമെന്നും വിദ്യാര്‍ത്ഥിനിയെ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഉപദ്രവിച്ചിട്ടില്ലെന്നും സാധാരണ ഉണ്ടാകാറുള്ള വാക്ക് തര്‍ക്കം മാത്രമാണ് നടന്നതെന്നും എസ്.എഫ്‌.ഐ നേതാക്കള്‍ പറഞ്ഞു.


Post a Comment

0 Comments