Flash News

6/recent/ticker-posts

സമൂഹമാധ്യമങ്ങളില്‍ പരസ്യങ്ങള്‍ ലക്ഷ്യമിട്ട് വിദേശികള്‍, സൗദിയില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നറിയിപ്പ്

Views

 റിയാദ് : സൗദിയില്‍ പരസ്യ മേഖല ക്രമീകരിക്കാനും വ്യവസ്ഥാപിതമാക്കാനും സര്‍ക്കാര്‍ വകുപ്പുകള്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നു. ചരക്കുകളെയും സേവനങ്ങളെയും കുറിച്ച പരസ്യങ്ങള്‍ക്ക് ബന്ധപ്പെട്ട എല്ലാ ഓഡിയോ വിഷ്വല്‍ മീഡിയ സ്ഥാപനങ്ങള്‍ക്കും ലൈസന്‍സുകളുണ്ടെന്ന് പരസ്യ ദാതാക്കളായ സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തണമെന്ന് വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു.

 സാമൂഹികമാധ്യമങ്ങള്‍ വഴി ഉല്‍പന്നങ്ങളുടെയും സേവനങ്ങളെയും കുറിച്ച പരസ്യ ഉള്ളടക്കങ്ങള്‍ നല്‍കുന്ന വ്യക്തികള്‍ക്ക് മൗസൂഖ് ലൈസന്‍സ് അടുത്തിടെ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഇലക്‌ട്രോണിക് സേവന പ്ലാറ്റ്‌ഫോം വഴി ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ ആണ് മൗസൂഖ് ലൈസന്‍സ് നല്‍കുന്നത്.
കഴിഞ്ഞ മാസം ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ നടത്തിയ പരിശോധനകളില്‍ 1,300 ലേറെ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയിരുന്നു. ഇതില്‍ 20 എണ്ണം മൗസൂഖ് ലൈസന്‍സില്ലാതെ സാമൂഹികമാധ്യമങ്ങളില്‍ പരസ്യ മേഖലയില്‍ പ്രവര്‍ത്തിച്ചതുമായി ബന്ധപ്പെട്ടതാണ്.
 സാമൂഹികമാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങള്‍ക്ക് മൗസൂഖ് ലൈസന്‍സില്ലാത്തവരുമായി സഹകരിക്കുന്നത് ഒക്‌ടോബര്‍ മുതല്‍ വാണിജ്യ മന്ത്രാലയം വിലക്കിയിട്ടുണ്ട്. കൊമേഴ്‌സ്യല്‍ രജിസ്‌ട്രേഷനുകളോ ലൈസന്‍സുകളോ വിദേശ നിക്ഷേപ ലൈസന്‍സോ നേടാതെയും നിയമാനുസൃത സ്ഥാപനങ്ങള്‍ക്കു കീഴിലല്ലാതെയും സന്ദര്‍ശന വിസയില്‍ എത്തിയവര്‍ അടക്കമുള്ള വിദേശികള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതായും അടുത്ത കാലത്ത് ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയയുടെ ശ്രദ്ധയില്‍ പെട്ടിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ലൈസന്‍സുകള്‍ നേടാത്ത, നിയമ ലംഘകരായ വിദേശികളുമായി പരസ്യങ്ങള്‍ക്ക് സഹകരിക്കരുതെന്നും ജനറല്‍ കമ്മീഷന്‍ ഫോര്‍ ഓഡിയോവിഷ്വല്‍ മീഡിയ ആവശ്യപ്പെട്ടിട്ടുണ്ട്.



Post a Comment

0 Comments