Flash News

6/recent/ticker-posts

സംസ്ഥാന സ്‌കൂള്‍ കായികോത്സവം; കിരീടം ചൂടി പാലക്കാട്, ചരിത്ര മുന്നേറ്റം നടത്തി മലപ്പുറം

Views

തിരുവനന്തപുരം :  64-ാമത് സംസ്ഥാന സ്‌കൂള്‍ കായികോത്സവം  സമാപിച്ചപ്പോള്‍ കിരീടം നേടി പാലക്കാട്. 32 സ്വര്‍ണ്ണമുള്‍പ്പെടെ 269 പോയന്റ് നേടിയ എതിരാളികളെ ബഹുദൂരം പിന്നിലാക്കിയാണ് പാലക്കാട് കിരീടം ചൂടിയത്. സ്‌കൂള്‍ മേളയുടെ ചരിത്രത്തിലെ വന്‍ കുതിപ്പുമായി 149 പോയന്റ് നേടി മലപ്പുറം രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നത് ജില്ലയ്ക്ക് ആവേശമായി.

122 പോയിന്റുമായി കോഴിക്കോട് മൂന്നാമതാണ്. കഴിഞ്ഞ വര്‍ഷത്തെ റണ്ണറപ്പുകളായ എറണാകുളം ജില്ലയ്ക്ക് 81 പോയന്റുമായി അഞ്ചാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.

 മലപ്പുറത്തിന്റെ കുതിപ്പില്‍ നിര്‍ണ്ണായകമായ ഐഡിയല്‍ ഇ.എച്ച്.എസ്.എസ്. കടകശ്ശേരിയാണ് സ്‌കൂളുകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് കല്ലടി എച്ച്.എസ്. കുമരംപുത്തൂരാണ്. കോഴിക്കോട് പുല്ലൂരാംപാറ സെയ്ന്റ് ജോസഫ്‌സ് സ്‌കൂളാണ് പട്ടികയില്‍ മൂന്നാമത്. 


Post a Comment

0 Comments