Flash News

6/recent/ticker-posts

മദ്യവുമായെത്തിയ ലോറി പാലത്തില്‍ തട്ടി; കുപ്പികള്‍ റോഡിലേക്ക്, ആളുകള്‍ ഓടിക്കൂടി വാരിയെടുത്തു.

Views ഫറോക്ക്: കോഴിക്കോട് ഫാറോക്ക് പാലത്തിൽ മദ്യവുമായെത്തിയ ലോറി തട്ടി. ആയിരത്തോളം മദ്യക്കുപ്പികൾ റോഡിൽവീണു.

താഴെവീണതിന് പിന്നാലെ മദ്യക്കുപ്പികൾ പലരും എടുത്തുകൊണ്ടുപോയി ചൊവ്വാഴ്ച രാവിലെയാണ് സംഭവം. ഹരിയാണ രജിസ്ട്രേഷനിലുള്ളതാണ് ലോറി.

ലോറി കടന്നുവരുന്നതിനിടെ പാലത്തിന്റെ പിറകിലെ കമാനത്തിൽ തട്ടി മദ്യക്കുപ്പികൾ അടങ്ങിയ പെട്ടി താഴേക്ക് വീഴുകയായിരുന്നു. എന്നാൽ ഇക്കാര്യം അറിയാതെ ഡ്രൈവർ വാഹനം ഓടിച്ചുപോയെന്നാണ് വിവരം. 500 മില്ലിലിറ്ററിന്റെ കുപ്പികളാണ് റോഡിൽ വീണത്.

തുടർന്ന് താഴെ വീണ കുപ്പികളിൽ ചിലത് നാട്ടുകാർ എടുത്തുകൊണ്ടുപോയി. ബാക്കിയുള്ളവ പോലീസ് എത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ലോറി എറണാകുളത്തേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. നവീകരിച്ച, പഴയപാലത്തിലെ കമാനത്തിൽ വാഹനങ്ങൾ ഇടിയ്ക്കുന്നത് പതിവാണ്.



Post a Comment

0 Comments