Flash News

6/recent/ticker-posts

വോയിസ്‌ ഓഫ് വേങ്ങര സംഘടിപ്പിച്ച പ്രവചന മത്സര വിജയി കൾക്ക് സമ്മാനം വിതരണം ചെയ്തു.

Views
വേങ്ങര: വോയിസ്‌ ഓഫ് . വേങ്ങര സംഘടിപ്പിച്ച പ്രവചന മത്സര വിജയികൾക്ക് അലങ്കാർ ജ്വല്ലറിയുടെ സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ സി സി ടി 20 വേൾഡ് കപ്പ് 22 ഇംഗ്ലണ്ട് v/s പാകിസ്ഥാൻ മത്സരം 12/11/2022 ന് കെ പി സി സി മൈനോറി ഡിപ്പാട്ട് മെന്റ് മലപ്പുറം ജില്ലാ ചെയർമാൻ പി പി ആലിപ്പു ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ 65 മെമ്പർമാർ പങ്കെടുത്തു. അതിൽ ഇംഗ്ലണ്ട് വിജയം കൈവരിച്ചു. 45 മെമ്പർമാർ ശരി ഉത്തരം അയച്ചു ഗ്രൂപ്പ്‌ അഡ്മിൻ ബൈജു പാണ്ടികശാല യുടെ നേതൃത്വത്തിൽ റിയാദിൽ വച്ച് നറുക്കെടുപ്പിലൂടെ എ കെ റസാഖ് പാണ്ടികശാല, സക്കറിയ അച്ഛനമ്പലം, അബ്ദു വടേരി കച്ചേരിപ്പടി എന്നിവർ വിജയികളായി. അലങ്കാർ ജ്വല്ലറി സ്പോൺസർ ചെയ്ത സമ്മാനങ്ങൾ ഇന്നലെ (തിങ്കളാഴ്ച്ച - 05 12 2022) വിജയികൾക്ക് സമ്മാനിച്ചു. ഗ്രൂപ്പ്‌ അഡ്മിൻ കാപ്പൻ മുസ്തഫ സാഹിബ്‌ മുഖ്യ പ്രഭാഷണം നടത്തി. അലങ്കാർ ജ്വല്ലറി എം ഡി മോഹനൻ , പൗരസമതി പ്രസിഡന്റ് എം കെ റസാഖ്, എസ് എസ് റോഡ് ജനകീയ കൂട്ടായ്മ പ്രസിഡന്റ് ടി കെ മമ്മദ്,വി ടി ഗ്രൂപ്പ്‌ ചെയർമാൻ വി ടി യാസർ ഗാന്ധിക്കുന്ന്‌, സുബൈർ പാണ്ടികശാല മുഹ്യദ്ധീൻ കച്ചേരിപ്പടി എന്നിവർ സംബന്ധിച്ചു.  പ്രവാസികളായ വിജയികൾക്ക് വേണ്ടി അവരുടെ ബന്ധുക്കൾ സമ്മാനം ഏറ്റുവാങ്ങി.ചീഫ് അഡ്മിൻ കാസിം വേങ്ങര, അജ്മൽ വേങ്ങര, ടി കെ എം  മുസ്തഫ, ടി ടി കരിം, അൻസാരി എന്നിവർ നേതൃത്വം നൽകി.



Post a Comment

0 Comments