Flash News

6/recent/ticker-posts

എടരിക്കോട് സ്കൂട്ടർ നിയന്ത്രണം വിട്ടു മറിഞ്ഞു, പിന്നാലെ വന്ന ബസ് കയറി ആശുപത്രി ജീവനക്കാരി മരിച്ചു

Views
കോട്ടക്കൽ :ബൈക്കിന് പിന്നിൽ സ്കൂട്ടർ ഇടിച്ചതിനെ തുടർന്ന് തെറിച്ചു വീണ സ്കൂട്ടർ യാത്രക്കാരി ബസിന് അടിയിൽ പെട്ട് മരിച്ചു. 

വറ്റല്ലൂർ പുള്ളിയിൽ തങ്കമണി (51)ആണു മരിച്ചത്. കോഴിചെന മഞ്ഞിലാസ് പടിയിൽ ഇന്നലെ രാവിലെയാണ് അപകടം. ഉടനെ ചെങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരിച്ചു.

തെന്നല ഗവ. ആയുർവേദ ഡിസ്‌പെൻസറി ജീവനക്കാരിയായ തങ്കമണി സ്കൂട്ടറിൽ ജോലിക്ക് പോകുകയായിരുന്നു. ബൈക്കിൽ ഇടിച്ചതിന് ശേഷം എതിർ ദിശയിൽ നിന്നു വരികയായിരുന്ന സ്കൂൾ ബസിന്റെ അടിയിലേക്ക് വീഴുകയായിരുന്നു.
സംസ്കാരം ഇന്ന് വറ്റലൂരിലെ പൊതുശ്മശാനത്തിൽ നടക്കും. വേണുവാണ് ഭർത്താവ്. മകൾ :റിംഞ്ചു. മരുമകൻ :അംജിത്



Post a Comment

0 Comments