Flash News

6/recent/ticker-posts

ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു

Views

പെരുവള്ളൂർ : കാടപ്പടി ഉങ്ങുങ്ങലിൽ ലോകക്കപ്പ് ഫുട്ബോൾ മത്സരം കാണാൻ പോകുന്നതിനിടെ അബദ്ധത്തിൽ കിണറ്റിൽ വീണ് വിദ്യാർത്ഥി മരിച്ചു. അർദ്ധ രാത്രി ആണ് ദാരുണമായ സംഭവം നടന്നത്..

നജാത്ത് ഹയർ സെക്കൻഡറി സ്കൂളിലേ വിദ്യാർത്ഥി കോഴിക്കോട് മാവൂർ സ്വദേശി നാദിർ (17) ആണ് മരണപ്പെട്ടത്. കാടപ്പടി നജാത്ത് ഹോസ്റ്റലിൽ ആയിരുന്നു താമസം.

സ്കൂളിന് സമീപത്തുള്ള ചാലിപ്പാടത്തുള്ള കിണറിലാണ് കുട്ടി വീണത്. മീഞ്ചന്ത നിന്ന് ഫയർ ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

തേഞ്ഞിപ്പലം പോലീസ് തുടർ നടപടികൾ സ്വീകരിച്ചു മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.



Post a Comment

0 Comments