Flash News

6/recent/ticker-posts

പരപ്പനങ്ങാടിയിൽ യുവാവ് കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചു

Views

പരപ്പനങ്ങാടി : ചെട്ടിപ്പടിയിൽ യുവാവ് കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചു. ആലുങ്ങൽ ബീച്ച് യാറത്തിങ്ങൽ വളപ്പില്‍ താമസിക്കുന്ന ബാപ്പാലിന്റെ പുരക്കൽ കുഞ്ഞിമോന്റെ മകൻ ശിഹാബ് ആണ് മരിച്ചത്. ഇന്നലെ രാത്രി ഇന്നലെ രാത്രി 11 മണിയോടെയാണ് അപകടം.

ചെട്ടിപ്പടി ടൗണിലെ മത്സ്യ മാർക്കറ്റിന്റ സമീപത്തെ കെട്ടിടത്തിലാണ് സംഭവം. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. അപകട വിവരമറിഞ്ഞ് നാട്ടുകാരും ട്രോമാ കെയർ പ്രവർത്തകരും പരപ്പനങ്ങാടി പോലീസും സംഭവ സ്ഥലത്ത് എത്തി. പരപ്പനങ്ങാടി മുൻസിപ്പൽ 41-ാം ഡിവിഷൻ കൗണ്‍സിലര്‍ ശാഹിദയുടെ സഹോദരനാണ് മരണപ്പെട്ട ശിഹാബ്.



Post a Comment

0 Comments