Flash News

6/recent/ticker-posts

ഇനിയാണ് കളി...!!.സമനില ഇല്ല, ജയവും തോല്‍വിയും മാത്രം ലോകകപ്പിന്റെ നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കം

Views
⚽   രാത്രി 12.30
അര്‍ജന്‍റീന x ഓസ്ട്രേലിയ

  ⚽ രാത്രി 8 30
ഹോളണ്ട്  x അമേരിക്ക

ദോഹ: ലോകകപ്പില്‍ ഇനി സമനിലകളില്ല. നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ നോട്ടം പിഴയ്ക്കുന്നവര്‍ ഔട്ടാവുന്ന നോക്കൗട്ട് റൗണ്ടിന് ഇന്ന് തുടക്കമാകുന്നു.

എ ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി എത്തിയ ഹോളണ്ടും ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായ അമേരിക്കയും തമ്മിലാണ് ആദ്യ പ്രീ ക്വാര്‍ട്ടറില്‍ ഏറ്റുമുട്ടുന്നത്. ഒരു കളിപോലും തോല്‍ക്കാതെയാണ് ഹോളണ്ട് പ്രീ ക്വാര്‍ട്ടറിനെത്തുന്നത്. ആദ്യ മത്സരത്തില്‍ സെനഗലിനെ 2-0ത്തിന് തോല്‍പിച്ചു. രണ്ടാം മത്സരത്തില്‍ ഇക്വഡോറുമായി സമനില. അവസാന മത്സരത്തില്‍ ഖത്തറിനെ 2-0 ത്തിന് കീഴടക്കി.

അമേരിക്ക ഒരുകളിയും തോറ്റില്ലെങ്കിലും ജയിച്ചത് ഒന്നില്‍ മാത്രം. രണ്ട് സമനിലകള്‍ വഴങ്ങി. ആദ്യ മത്സരത്തില്‍ വെയില്‍സുമായി 1-1ന് സമനില അടുത്ത കളിയില്‍ ഇംഗ്ലണ്ടുമായി ഗോള്‍ രഹിത സമനില ഒടുവില്‍ ഇറാനെ 1-0 ത്തിന് തോല്‍പ്പിച്ച്‌ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു

ആദ്യ മത്സരത്തില്‍ സൗദിയാല്‍ അട്ടിമറിക്കപ്പെട്ടെങ്കിലും രണ്ട് തുടര്‍ വിജയങ്ങളോടെ ഗ്രൂപ്പ് സിയില്‍ ഒന്നാമന്മാരായാണ് അര്‍ജന്റീന എത്തുന്നത്. ഓസ്ട്രേലിയയുടെ വിജയക്കണക്കും സമാനരീതിയില്‍ . എന്നാല്‍ ഗ്രൂപ്പ് ഡിയില്‍ ഗോള്‍ മാര്‍ജിനില്‍ ഫ്രാന്‍സിന് പിന്നില്‍ രണ്ടാമതാവേണ്ടി വന്നു. സൗദി 2-1 നാണ് അര്‍ജന്റീനയെ അട്ടിമറിച്ചത്. തുടര്‍ന്ന് മെക്സിക്കോയേയും പോളണ്ടിനെയും 2-0എന്ന മാര്‍ജിനില്‍ മെസിയും സംഘവും കീഴടക്കി. ഓസ്ട്രേലിയ ആദ്യ മത്സരത്തില്‍ 1-4ന് ഫ്രാന്‍സിനോട് തോറ്റു. തുടര്‍ന്ന് ടുണീഷ്യയെയും ഡെന്മാര്‍ക്കിനെയും 1-0ത്തിന് തോല്‍പ്പിച്ചു.


Post a Comment

0 Comments