Flash News

6/recent/ticker-posts

മെസിയുടേത് ഗോൾ തന്നെ; വിവാദങ്ങളിൽ പ്രതികരിച്ച് ഫൈനൽ നിയന്ത്രിച്ച റഫറി

Views
പാരീസ്: ലോകകപ്പിലെ ത്രില്ലർ ഫൈനലിനൊടുവിലാണ് അർജന്റീന ഫ്രാൻസിനെ തകർത്ത് കപ്പിൽ മുത്തമിട്ടത്. നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകളും തുല്യത പാലിച്ചതോടെ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് മത്സരത്തിലെ വിജയിയെ നിശ്ചയിച്ചത്. ഫൈനൽ മത്സരത്തിന് ശേഷവും ഇതുസംബന്ധിച്ച വിവാദങ്ങൾക്ക് അവസാനമായിരുന്നില്ല. കളിയുടെ അധികസമയത്ത് അർജന്റീന സൂപ്പർ താരം ലയണൽ മെസി നേടിയ ഗോളിനെ സംബന്ധിച്ചും വിവാദം ഉയർന്നിരുന്നു.

ലയണൽ മെസിയുടെ ആ ഗോൾ അനുവദിക്കാൻ പാടില്ലായിരുന്നുവെന്നാണ് ചിലർ വാദിക്കുന്നത്. മെസി ഷോട്ട് എടുക്കുമ്പോൾ തന്നെ ചില അർജന്റീന താരങ്ങൾ സൈഡ് ലൈൻ കടന്ന് ഗ്രൗണ്ടിലെത്തിയെന്നാണ് ഫ്രാൻസ് ആരാധകരുടെ വാദം. ഇതിന്റെ വിഡിയോയും ഇവർ പങ്കുവെച്ചിരുന്നു. ഗോൾ നേടുമ്പോൾ മൈതാനത്ത് അധികമായി ഒരാൾ ഉണ്ടായിരുന്നുവെന്ന് ഗോൾ വീണതിന് ശേഷം കളി പുനഃരാരംഭിക്കുന്നതിന് മുമ്പായി റഫറി ഇത് മനസിലാക്കിയാൽ ഗോൾ അനുവദിക്കരുതെന്ന ഫിഫ നിയമം ചൂണ്ടിക്കാണിച്ചായിരുന്നു ഫ്രാൻസ് വിമർശനം.


എന്നാൽ, ഗോൾ സംബന്ധിച്ച് വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് മത്സരം നിയന്ത്രിച്ച് പോളിഷ് റഫറി ഷിമൻ മാഴ്സിനിയാക്ക്. എംബാപ്പ​ നേടിയ ഗോളിന്റെ വിഡിയോ ചൂണ്ടിക്കാണിച്ചാണ് അദ്ദേഹത്തിന്റെ മറുപടി. എംബാപ്പ പെനാൽറ്റിയിലൂടെ ഗോൾ നേടുമ്പോൾ ഏഴോളം ഫ്രഞ്ച് താരങ്ങൾ അധികമായി ഉണ്ടായിരുന്നുവെന്നും ഇതേ കുറിച്ച് നിങ്ങൾ എന്താണ് പറയാത്തതെന്നുമായിരുന്നു റഫറിയുടെ ചോദ്യം. നേരത്തെ ലോകകപ്പ് ഫുട്ബാൾ ​ഫൈനൽ മത്സരം വീണ്ടും നടത്തണമെന്ന ആവശ്യവുമായി രണ്ട് ലക്ഷം ഫ്രഞ്ച് ആരാധകർ ഒപ്പിട്ട പ്രമേയം ഫിഫക്ക് സമർപ്പിച്ചിരുന്നു.


Post a Comment

0 Comments