Flash News

6/recent/ticker-posts

മാലിക് ദീനാര്‍ ഉറൂസ്: മതപ്രഭാഷണത്തിന് വ്യാഴാഴ്ച തുടക്കമാവും

Views

തളങ്കര: മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളിയില്‍ ഹസ്രത്ത് മാലിക് ദീനാര്‍ മഖാം ഉറൂസിന് തുടക്കം കുറിച്ച് മതപ്രഭാഷണ പരമ്പര വ്യാഴാഴ്ച ആരംഭിക്കും. മതപ്രഭാഷണം രാത്രി ഏഴ് മണിക്ക് ആരംഭിച്ച് ഒമ്പത് മണിക്ക് സമാപിക്കും. വ്യാഴാഴ്ച രാത്രി 7 മണിക്ക് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉല്‍ഘാടനം ചെയ്യും. മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹ്‌മദ് മൗലവി മുഖ്യാതിഥിയായിരിക്കും. മാലിക് ദീനാര്‍ വലിയ ജുമുഅത്ത് പള്ളി ഖത്തീബ് അബ്ദുല്‍ മജീദ് ബാഖവി പ്രഭാഷണം നടത്തും. 16ന് അബ്ദുല്‍ഖാദര്‍ സഖാഫി കാട്ടിപ്പാറ, 17ന് കെ.സി മുഹമ്മദ് ബാഖവി ചെമ്മാട്, 18ന് ഖലീലുറഹ്‌മാന്‍ ദാരിമി ഖാസിയാറകം, 19ന് അന്‍വര്‍ അലി ഹുദവി മലപ്പുറം, 20ന് അബൂ ഹന്നത്ത് മൗലവി തളിപ്പറമ്പ്, 21ന് യു.കെ മുഹമ്മദ് ഹനീഫ് നിസാമി മൊഗ്രാല്‍, 22ന് ഹാമിദ് യാസീന്‍ ജൗഹരി അല്‍ മദനി കൊല്ലം, 23ന് അബ്ദുല്‍ലത്തീഫ് ഫൈസി കോഴിക്കോട്, 24ന് ഷാനവാസ് ഖാസിമി കോട്ടയം, 25ന് അബ്ദുല്‍റസാഖ് അബ്റാറി പത്തനംതിട്ട, 26ന് അഷ്റഫ് റഹ്‌മാനി, 27ന് അന്‍വര്‍ മുഹ്യുദ്ദീന്‍ ഹുദവി ആലുവ, 28ന് ഹാഫിള് ഹനീസുല്‍ ഖാസിമി തിരുവനന്തപുരം, 29ന് സലീം വാഫി കോഴിക്കോട്, 30ന് അബ്ദുല്‍സലാം മുസ്ല്യാര്‍ ദേവര്‍ശോല, 31ന് അബ്ദുല്‍ കരീം ഫൈസി കുന്‍ത്തൂര്‍, ജനുവരി ഒന്നിന് നൗഫല്‍ ഹുദവി കൊടുവള്ളി, രണ്ടിനും മൂന്നിനും ഷൗക്കത്തലി വെള്ളമുണ്ട, നാലിന് നൗഷാദ് ബാഖവി ചിറയിന്‍കീഴ് എന്നിവര്‍ പ്രഭാഷണം നടത്തും.
പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന ഉറൂസ് ജനുവരി അഞ്ചിന് കാസര്‍കോട് സംയുക്ത ഖാസി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍ ഉദ്ഘാടനം ചെയ്യും. കോഴിക്കോട് ഖാസി സയ്യിദ് ജമലുല്ലൈലി തങ്ങള്‍, മംഗലാപുരം-കീഴൂര്‍ ഖാസി ത്വാഖ അഹമദ് മുസ്ല്യാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍ എന്നിവര്‍ മുഖ്യാതിഥികളായി സംബന്ധിക്കും.


Post a Comment

0 Comments