Flash News

6/recent/ticker-posts

ആശ്വാസം, വിമാനത്താവളങ്ങളില്‍ ഇലക്ട്രോണിക്ക് ഉപകരണങ്ങള്‍ സുരക്ഷാ പരിശോധനക്കായി ഇനി പുറത്തെടുക്കേണ്ടി വരില്ല

Views

 മുംബൈ :  വിമാന യാത്രക്കിടയില്‍ ഫോണുകള്‍, ലാപ്ടോപ്പുകള്‍, ചാര്‍ജറുകള്‍ ഉള്‍പ്പെടെയുളള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൊണ്ടുപോകുമ്പോള്‍ വിമാനത്താവളങ്ങളില്‍ സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇവ ബാഗില്‍ നിന്നും പുറത്തെടുത്ത് ഉദ്യോഗസ്ഥരെ കാണിച്ച് പരിശോധനയ്ക്ക് വിധേയമാക്കുകയാണ്  ഇതു വരെ ചെയ്തിരുന്നത്. ഇത് പലപ്പോഴും വലിയ ബുദ്ധിമുട്ടുകളാണ് യാത്രക്കാരില്‍ സൃഷ്ടിക്കുന്നത്.

ഇലക്ട്രോണിക് ഉപകരണങ്ങള്‍ പുറത്തെടുത്ത്  കാണിക്കാതെ വിമാന യാത്ര സാധ്യമല്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വാശി പിടിക്കാറുമുണ്ട്. എന്നാല്‍ വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയുടെ പേരില്‍ ഇത്തരം ഉപകരണങ്ങള്‍ ഇനി മുതല്‍ പുറത്തെടുക്കേണ്ടി വരില്ല.  സുരക്ഷാ പരിശോധനകള്‍ക്കായി പുതിയ സംവിധാനം വരുന്നതോടെയാണ് ഇത് സാധ്യമാവുക. വിമാനത്താവളങ്ങളിലെ തിരക്ക് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടി സ്വീകരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.


ഇലക്ട്രോണിക് ഉപകരണങ്ങള്‍ നീക്കം ചെയ്യാതെ ബാഗുകള്‍ സ്‌ക്രീന്‍ ചെയ്യുന്നതിനുള്ള പുതിയ സ്‌കാനറുകള്‍ ഒരു മാസത്തിനുള്ളില്‍ സ്ഥാപിക്കാന്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി നടപടി തുടങ്ങി. ദില്ലി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് തുടങ്ങിയ എല്ലാ പ്രധാന വിമാനത്താവളങ്ങളില്‍ പുതിയ യന്ത്രങ്ങള്‍ ആദ്യം സ്ഥാപിക്കുമെന്നും ഒരു വര്‍ഷത്തിനുള്ളില്‍ മറ്റ് വിമാനത്താവളങ്ങളിലും സജ്ജമാക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് യാഥാര്‍ത്ഥ്യമായാല്‍ വിമാന യാത്രക്കാര്‍ക്ക് അത് വലിയ അനുഗ്രഹമാകും.




Post a Comment

0 Comments