Flash News

6/recent/ticker-posts

മെസ്സിയെ ധരിപ്പിച്ചതിലൂടെ ലോക പ്രശസ്തമായി മാറിയ ബിൾത് ഇനി യൂറോപ്യൻ രാജ്യങ്ങളിലും വിതരണത്തിനൊരുങ്ങുന്നു

Views

ദമാം - ലോകകപ്പ് സമ്മാനദാന ചടങ്ങിൽ ലയണൽ മെസ്സി ധരിച്ചതിലൂടെ ലോകത്ത് പ്രശസ്തമായി മാറിയ ബിശ്ത് യൂറോപ്യൻ, അമേരിക്കൻ വിപണികളിൽ വിപണനം ചെയ്യാൻ പദ്ധതിയുള്ളതായി അൽഹസയിലെ ബിശ്ത് വിപണി കാരണവർ അലി മുഹമ്മദ് അൽഖത്താൻ വെളിപ്പെടുത്തി. വരും ദിവസങ്ങളിൽ അമേരിക്കൻ, യൂറോപ്യൻ വിപണികളിൽ ബിശ്ത് വിപണനം ചെയ്യാൻ ഇതിനകം നടപടികൾ ആരംഭിച്ചിട്ടുണ്ട്. അറബ് രാജ്യങ്ങളിൽ മാത്രം പരിമിതമല്ല, ലോക വസ്ത്രമായി ബിശ്ത് ഇപ്പോൾ മാറിയിട്ടുണ്ടെന്ന് അലി മുഹമ്മദ് അൽഖത്താൻ പറഞ്ഞു. അറബ് രാജ്യങ്ങളിൽ എത്തുന്ന വിദേശ സന്ദർശകർ അടക്കം നിരവധി പേർ സ്വന്തമാക്കാനും ധരിക്കാനും ആഗ്രഹിക്കുന്നതിനാൽ വൈകാതെ ബിശ്തിനുള്ള ആവശ്യം വലിയ തോതിൽ വർധിക്കുമെന്നാണ് കരുതുന്നത്. ബിശ്തിന്റെ മോഡലുകളിൽ ഒന്നിന് മെസ്സി ബിശ്ത് എന്ന് നാമകരണം ചെയ്തിട്ടുണ്ട്. അൽഹസയിലെ ചില ബിശ്ത് നിർമാണ കേന്ദ്രങ്ങൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ഓൺലൈൻ സ്റ്റോറുകളുണ്ട്. യൂറോപ്പിലും അമേരിക്കയിലും മറ്റും ബിശ്ത് വിപണനത്തിന് ഈ ഈ സ്ഥാപനങ്ങൾ ഓൺലൈൻ സ്റ്റോറുകളും പ്രയോജനപ്പെടുത്തും.

വ്യത്യസ്ത രാജ്യങ്ങളിൽ നിന്നും ബിശ്തിനുള്ള

ഡിമാന്റും ഉപയോക്താക്കളുടെ ആഗ്രഹങ്ങളും

നിർണയിക്കാനും ഓരോ രാജ്യത്തെയും

സ്ത്രീപുരുഷന്മാർക്കും വ്യത്യസ്ത പ്രായവിഭാഗങ്ങളിൽ

പെട്ടവർക്കും പ്രത്യേക രൂപകൽപനകളിലുള്ള

ബിശ്തുകൾ രൂപകൽപന ചെയ്യാനും ബിശ്ത്

നിർമാണ, വ്യാപാര മേഖലകളിൽ പ്രവവർത്തിക്കുന്ന

ഒരുകൂട്ടം ആളുകളുമായി ചേർന്ന് വരും

ദിവസങ്ങളിൽ സമഗ്ര പഠനം നടത്തും. ഓരോ രാജ്യങ്ങളുടെയും എംബ്ലങ്ങളും നിറങ്ങളും ഉപയോഗിച്ച് പ്രത്യേക ബിശ്തുകൾ രൂപകൽപന ചെയ്ത് നിർമിക്കും.

മെസ്സിയുടെ ബിശ്് ധാരണം ലോക വിപണികളിലേക്കുള്ള ബിശ്തിന്റെ പ്രവേശനം

എളുപ്പമാക്കുകയും ഒരു അന്താരാഷ്ട്ര ട്രേഡ്മാർക്ക് ആക്കി മാറ്റുകയും ചെയ്തു. പുതിയ ഉപയോക്താക്കളെ കണ്ടെത്താനും അന്താരാഷ്ട്ര വിപണികളിൽ എത്താനും വിൽപന വർധിപ്പിക്കാനും ഉൽപാദന യൂനിറ്റുകളുടെ ശേഷി വികസിപ്പിക്കാനും തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സാമ്പത്തിക വൈവിധ്യവൽക്കരണത്തിനും മറ്റും ബിശ്ത് കയറ്റുമതി സഹായിക്കുമെന്നും അലി മുഹമ്മദ് പറഞ്ഞു 

അൽഹസ ബിശ് വിപണനം ചെയ്യാൻ വിവിധ രാജ്യങ്ങളിൽ സർക്കാർ സ്കോളർഷിപ്പോടെ ഉപരിപഠനം നടത്തുന്ന സൗദി വിദ്യാർഥികളുടെ സേവനം പ്രയോജനപ്പെടുത്തുമെന്ന് അൽഹസയിലെ നഗരങ്ങളിലും ഗ്രാമങ്ങളിലും ബിശ്ത് നിർമാണ, വ്യാപാര മേഖലകളിൽ പ്രവർത്തിക്കുന്നവരും പറഞ്ഞു. സൗദിയിൽ ഏറ്റവും പ്രശസ്തവും ഡിമാന്റുള്ളതും അൽഹസ ബിശ്തിന് ആണ്.


Post a Comment

0 Comments