Flash News

6/recent/ticker-posts

കേരളത്തിലെ കുട്ടികൾക്ക് ഫുട്ബാൾ പരിശീലനം നൽകാൻ അർജന്റീന തയ്യാർ’

Views

ന്യൂഡൽഹി: കേരളത്തിലെ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജന്റീന എംബസി കൊമേർസ്ഷ്യൽ ഹെഡ് ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ. കേരളത്തിലെ കുട്ടികൾക്ക് പരിശീലനം നൽകാൻ താത്പര്യമുണ്ട്. അതിനുളള നടപടികളുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം അറിയിച്ചു. ലോകകപ്പ് ഫുട്ബാൾ മത്സരത്തിൽ അർജന്റീനയെ പിന്തുണച്ച മലയാളികളെയും മാധ്യമങ്ങളെയും നന്ദി അറിയിക്കുന്നതിനായി കേരള ഹൗസിലെത്തിയതായിരുന്നു ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനി മെൽഷ്യർ.ഇന്ത്യ മുഴുവൻ അർജന്റീനയുടെയും ലെയണൽ മെസ്സിയുടെയും ആരാധകരുണ്ടെങ്കിലും ഹൃദയം കവരുന്ന ആരാധകർ കേരളത്തിലാണെന്ന് അദ്ദേഹം പറഞ്ഞു. കേരളവുമായുളള സഹകരണത്തിലെ സാധ്യതകൾ പരിശോധിക്കാൻ അടുത്ത് തന്നെ അർജന്റീന അംബാസിഡർ ഹ്യുഗോ ജാവിയർ ഗോബിയും സംഘവും കേരളം സന്ദർശിക്കുമെന്നും അദ്ദേഹം അറിയിച്ചു. ഫുട്ബാളിന് പുറമേ, കൃഷി, മത്സ്യബന്ധനം തുടങ്ങിയ സാധ്യതകളും സംഘം പരിശോധിക്കും. കേരളത്തിലെ ആരാധകരെ നേരിട്ട് കാണാൻ കാത്തിരിക്കുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരള ഹൗസിൽ നടന്ന അനുമോദനയോഗത്തിലും തുടർന്ന് റെസിഡന്റ് കമ്മീഷണർ സൗരഭ് ജെയിനുമായി നടത്തിയ സൗഹൃദ സംഭാഷണത്തിലുമാണ് അദ്ദേഹം ഇക്കാര്യങ്ങൾ അറിയിച്ചത്. അർജന്റീന ടീമിന്റെയും കേരളത്തിലെ ആരാധകരുടെ ആഹ്ളാദ പ്രകടനത്തിന്റെയും ചിത്രങ്ങൾ ചേർത്ത് പ്രത്യേകം തയ്യാറാക്കിയ ക്രിസ്മസ് കേക്ക് മുറിച്ച് അദ്ദേഹം സന്തോഷം പങ്കിട്ടു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളി ആരാധകരുടെ ആഹ്ലാദ പ്രകടനവും ഫൈനലിന്റെ പ്രസക്ത ഭാഗങ്ങളും ചേർത്ത് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പ് തയ്യാറാക്കിയ വീഡിയോയും അദ്ദേഹം കണ്ടു.ഫ്രാങ്കോ അഗസ്റ്റിൻ സെനില്ലിയനിയെ റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പൊന്നാട അണിയിച്ചു സ്വീകരിച്ചു. റസിഡന്റ് കമ്മീഷണർ സൗരഭ് ജെയിൻ പരിപാടിക്ക് സ്വാഗതവും, കൺട്രോളർ സി എ അമീർ നന്ദിയും പറഞ്ഞു. ഇൻഫർമേഷൻ ഓഫീസർ സിനി കെ തോമസ് ചടങ്ങിന് നേതൃത്വം നൽകി.




Post a Comment

0 Comments