Flash News

6/recent/ticker-posts

നാലു കാലുകളുമായി പെൺകുഞ്ഞ് ജനിച്ചു; ശസ്ത്രക്രിയ സാധ്യത തേടി ഡോക്ടർമാർ

Views
നാലു കാലുകളുമായി
പെൺകുഞ്ഞിന് ജനനം
കുഞ്ഞിന്റെ ജനനം. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് അപൂർവമായ സംഭവം നടന്നത്. സിക്കന്ദർ കാമ്പു പ്രദേശത്തെ ആരതി കുശ്വാഹയാണ് ബുധനാഴ്ച കമല രാജ ആശുപത്രിയിലെ വനിതാ ശിശുരോഗ വിഭാഗത്തിൽ കുഞ്ഞിന് ജന്മം നൽകിയത്. കുട്ടിയുടെ ആരോഗ്യ നില
തൃപ്തികരമാണെന്നും നിലവിൽ നിരീക്ഷണത്തിലാണെന്നും ഡോക്ടർമാർ അറിയിച്ചു.ഗ്വാളിയോർ കമല രാജ ആശുപത്രിയിലാണ് നാലു കാലുകളുള്ള പെൺകുഞ്ഞ് ജനിച്ചത്. 2.3 കിലോയാണ് പെൺകുഞ്ഞിന്റെ ഭാരം. വൈദ്യശാസ്ത്രത്തിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാവാറുണ്ടെന്ന് ഡോക്ടർമാർ പറഞ്ഞു. ഭ്രൂണം രണ്ടായി പിരിഞ്ഞു കുഞ്ഞു രൂപപ്പെടുന്ന അവസ്ഥയാണിത്. വൈദ്യശാസ്ത്രത്തിൽ ഇഷിയോപാഗസ് എന്ന് വിളിക്കുന്നു. സർജറിയിലൂടെ രണ്ടു കാലുകൾ നീക്കം ചെയ്താൽ കുഞ്ഞിനു സാധാരണ ജീവിതം സാധ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർകെഎസ് ധക്കഡ് 'പറഞ്ഞു. മറ്റേതെങ്കിലും അവയവങ്ങൾ ശരീരത്തിൽ അധികമായുണ്ടോയെന്നു പരിശോധിക്കുമെന്ന് ഡോക്ടർമാർ പറഞ്ഞു. അതിനു ശേഷമായിരിക്കും ശസ്ത്രക്രിയയിൽ തീരുമാനം എടുക്കുക.



Post a Comment

0 Comments