Flash News

6/recent/ticker-posts

ലഹരി ഉപയോഗിച്ച് ആരും ഇനി വാഹനം ഓടിക്കേണ്ട: ആൽക്കോ സ്കാൻ വാനിന് പെരിന്തമണ്ണയിൽ തുടക്കം

Views
മലപ്പുറം : മദ്യപിച്ചും മറ്റ് ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവരെ കണ്ടെത്തി നിയമനടപടി സ്വീകരിക്കാനും ഇതുവഴി ഉണ്ടാകുന്ന വാഹനാപകടങ്ങള്‍ തടയുന്നതിനും ജില്ലയില്‍ ആല്‍കോ സ്‌കാന്‍ വാന്‍ പരിശോധന ആരംഭിച്ചു.ആദ്യം പെരിന്തല്‍മണ്ണ സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലും തുടര്‍ന്ന് കൊണ്ടോട്ടി, നിലമ്ബൂര്‍, മലപ്പുറം, താനൂര്‍, തിരൂര്‍ സബ് ഡിവിഷന് കീഴിലുള്ള പൊലീസ് സ്റ്റേഷനുകളിലുമായാണ് പരിശോധന. നാലാം തിയതി മുതല്‍ ആരംഭിച്ച പരിശോധന പത്താം തിയതി വരെ തുടരും. പെരിന്തല്‍മണ്ണ സബ് ഡിവിഷനില്‍ രണ്ട് ദിവസവും മറ്റിടങ്ങളില്‍ ഒരു ദിവസവുമാണ് പരിശോധന.

രാവിലെ ഒമ്ബത് മുതല്‍ രാത്രി ഒമ്ബതുവരെ നടത്തുന്ന പരിശോധനയ്ക്കായി ജില്ലിയിലെത്തിയിട്ടുള്ള ആല്‍കോ സ്കാന്‍ വാനില്‍ പരിശീലനം ലഭിച്ച മൂന്ന് ഉദ്യോഗസ്ഥരാണുള്ളത്. കൂടാതെ അതത് സ്ഥലത്തെ എസ്.എച്ച്‌.ഒ പരിശോധനയ്ക്ക് നേതൃത്വം നല്‍കും.ആധുനിക പരിശോധനാ സംവിധാനമാണ് വാനില്‍ ഒരുക്കിയിരിക്കുന്നത്. ഏത് തരത്തിലുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചാലും തിരിച്ചറിയാനാകുമെന്നതാണ് മേന്മ. പൊലീസ് വാഹന പരിശോധന നടത്തുമ്ബോള്‍ സംശയമുള്ളവരെ മെഡിക്കല്‍ സെന്ററിലെത്തിക്കേണ്ട ആവശ്യം വരുന്നില്ല. വാനിലെത്തിച്ച്‌ വേഗത്തില്‍ പരിശോധന നടത്താനാകും. ഫലവും അപ്പോള്‍ തന്നെ അറിയാം. ഉമിനീരെടുത്ത് കിറ്റ് ഉപയോഗിച്ചാണ് പരിശോധന നടത്തുന്നത്. ഫലം ഉടന്‍ അറിയുന്നതിനാല്‍ കുറ്റക്കാര്‍ക്കെതിരെ വേഗത്തില്‍ നടപടി സ്വീകരിക്കാനും കഴിയും. ഇതിനായി പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്.

മദ്യപിച്ചും ലഹരി വസ്തുക്കള്‍ ഉപയോഗിച്ചും വാഹനമോടിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകും. ആല്‍കോ സ്‌കാന്‍ വാന്‍ പരിശോധന ഇത്തരം പ്രവണതകള്‍ തടയാന്‍ സഹായിക്കും.


Post a Comment

0 Comments