Flash News

6/recent/ticker-posts

നന്ദി ഡീഗോ, സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോൽസാഹിപ്പിച്ചതിന്'; ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി

Views
നന്ദി ഡീഗോ, സ്വർഗത്തിൽ നിന്ന് ഞങ്ങളെ പ്രോൽസാഹിപ്പിച്ചതിന്'; ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി


36 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് അര്‍ജന്‍റീനക്ക് ലോകകപ്പ് സമ്മാനിച്ച ശേഷം ഡീഗോ മറഡോണക്കും ഒപ്പം നിന്ന ആരാധകര്‍ക്കുമെല്ലാം നന്ദി പറഞ്ഞ് നായകന്‍ ലയണല്‍ മെസ്സി. തികച്ചും വൈകാരികമായ കുറിപ്പുമായാണ് മെസ്സി പിന്തുണച്ചവര്‍ക്കെല്ലാം നന്ദി അറിയിച്ചത്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു താരത്തിന്‍റെ നന്ദിപ്രകടനം.

തന്‍റെ ആദ്യ ക്ലബ്ബായ ഗ്രാൻഡോളി മുതൽ ഖത്തർ ലോകകപ്പ് വരെ ഏകദേശം 30 വർഷമെടുത്തെന്നും ഫുട്ബോള്‍ തനിക്ക് ഒരുപാട് സന്തോഷങ്ങളും അല്‍പം സങ്കടങ്ങളും നൽകിയിട്ടുണ്ടെന്നും തുടങ്ങുന്ന കുറിപ്പില്‍ ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണക്കും സഹതാരങ്ങള്‍ക്കുമെല്ലാം ഹൃദയത്തില്‍ തൊടുന്ന നന്ദി കുറിച്ചാണ് താരം എഴുത്ത് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക് പോസ്റ്റിനൊപ്പം ലോകകപ്പ് ജയത്തിലേക്കുള്ള അദ്ദേഹത്തിന്‍റെ കരിയര്‍ യാത്രയുടെ ഒന്നര മിനുട്ടോളം ദൈർഘ്യമുള്ള വീഡിയോയും മെസ്സി പങ്കുവെച്ചിട്ടുണ്ട്. ആദ്യമായി പന്തുതട്ടുന്ന ഗ്രാൻഡോളി എഫ്.സി ജൂനിയറിലെ ആദ്യ കാല വീഡിയോകളും 2014 ലോകകപ്പ് കലാശപ്പോരില്‍ തോറ്റ് വികാരാധീനനായി മടങ്ങുന്ന മെസ്സിയെയും ഖത്തറില്‍ ഒടുവില്‍ കിരീടം ചൂടിനില്‍ക്കുന്ന താരത്തേയും വീഡിയോയില്‍ കാണാം



Post a Comment

0 Comments