Flash News

6/recent/ticker-posts

യുഎഇ: 2023 ലെ റമദാന്റെയും, ഈദ് അവധിയുടെയും സാധ്യതയുള്ള തീയതികള്‍ വെളിപ്പെടുത്തി.

Views

യുഎഇ : 2023 ലെ റമദാന്റെയും, ഈദ് അവധിയുടെയും സാധ്യതയുള്ള തീയതികള്‍  വെളിപ്പെടുത്തി അധികൃതര്‍. വിശുദ്ധ മാസമായ റമദാന്‍ മാര്‍ച്ച് 23 വ്യാഴാഴ്ച മുതല്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ അനുസരിച്ച്, വിശുദ്ധ മാസം 29 ദിവസം നീണ്ടുനില്‍ക്കും, ഈദ് അല്‍ ഫിത്തറിന്റെ ആദ്യ ദിവസം ഏപ്രില്‍ 21 വെള്ളിയാഴ്ച ആയിരിക്കും. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകളും സാധ്യതയുള്ള തീയതികളും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയുടെ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ വെളിപ്പെടുത്തി.

റമദാന്‍ 29 മുതല്‍ ഷവ്വാല്‍ 3 (ഹിജ്രി ഇസ്ലാമിക് കലണ്ടര്‍ മാസങ്ങള്‍) വരെയാണ് യുഎഇയിലെ ഔദ്യോഗിക ഈദ് അല്‍ ഫിത്തര്‍ അവധി. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ ശരിയാണെങ്കില്‍, ഏപ്രില്‍ 20 വ്യാഴാഴ്ച മുതല്‍ ഏപ്രില്‍ 23 ഞായര്‍വരെയാണ് നീണ്ട ഇടവേള ലഭിക്കുക.ഈദ് അല്‍ അദയുടെ സാധ്യത തീയതികളും അല്‍ ജര്‍വാന്‍ വെളിപ്പെടുത്തി. ഇസ്ലാമിക മാസമായ ദുല്‍ഹിജ്ജയുടെ ആദ്യ ദിനം ജൂണ്‍ 19 തിങ്കളാഴ്ചയായിരിക്കുമെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നു. ഇതിനര്‍ത്ഥം ഈദ് അല്‍ അദ്ഹ ജൂണ്‍ 28 ബുധനാഴ്ച ആയിരിക്കും എന്നാണ്. ഈദിന് ഒരു ദിവസം മുമ്പ് വരുന്ന അറഫാ ദിനം ജൂണ്‍ 27 ചൊവ്വാഴ്ചയാണ്. അതിനാല്‍ ജൂണ്‍ 27 ചൊവ്വാഴ്ച മുതല്‍ ജൂണ്‍ 30 വെള്ളി വരെ അവധിയായിരിക്കും.


Post a Comment

0 Comments