Flash News

6/recent/ticker-posts

കോളേജുകളുടെ പ്രവർത്തന സമയം 8.30 മുതൽ വൈകീട്ട് അഞ്ച് വരെ'; ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി നിർദേശം

Views
കോളേജുകളുടെ പ്രവർത്തന സമയം 8.30 മുതൽ വൈകീട്ട് അഞ്ച് വരെ'; ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റി നിർദേശം


തിരുവനന്തപുരം: ബിരുദ പാഠ്യപദ്ധതി പരിഷ്കരണത്തിന്റെ ഭാ​ഗമായി സംസ്ഥാനത്തെ കോളേജുകളുടെ സമയം പരിഷ്കരിക്കാൻ നിർദേശം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരം കോളേജുകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ വൈകീട്ട് അഞ്ച് വരെയാക്കാനാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്ച ചേർന്ന ഉന്നത വിദ്യാഭ്യാസ കരിക്കുലം കമ്മിറ്റിയുടെ ആദ്യ യോ​ഗത്തിലാണ് നിർദേശം.വിദ്യാർഥികൾക്ക് ലബോറട്ടറി, ലൈബ്രറി പോലെയുളള സൗകര്യങ്ങൾ കൂടുതൽ സമയം പ്രയോജനപ്പെടുത്താനാണ് പ്രവർത്തന സമയത്തിൽ മാറ്റം വരുത്താനുളള നിർദേശം മുന്നോട്ടുവെച്ചത്. നിലവിലെ മൂന്ന് വർഷത്തിൽ നിന്ന് ബിരുദ കോഴ്സുകൾ നാല് വർഷത്തിലേക്ക് മാറ്റുന്നതിന്റെ അടിസ്ഥാനത്തിലാണ് പാഠ്യപദ്ധതിയിലും മാറ്റം കൊണ്ടുവരുന്നത്. മാർച്ചിനുള്ളിൽ പാഠ്യപദ്ധതി പരിഷ്കരണത്തിന് സർവകലാശാലകൾക്ക് ഉപയോ​ഗപ്പെടുത്താവുന്ന മാതൃക കരിക്കുലം തയാറാക്കാനും മന്ത്രി നിർ​ദേശിച്ചു.
ശാസ്ത്ര വിഷയങ്ങൾ പഠിക്കുന്ന വിദ്യാർഥികൾക്ക് ഇഷ്ട പ്രകാരം നിശ്ചിത ക്രെഡിറ്റ് ഭാഷ, മാനവിക വിഷയങ്ങളിൽ പൂർത്തിയാക്കാൻ സാധ്യമാകുന്ന രീതിയിൽ പാഠ്യപദ്ധതിയിൽ മാറ്റവും കരിക്കുലം കമ്മിറ്റി നിർദേശിച്ചു. കോളേജിൽ എത്താൻ സൗകര്യപ്രദമായ സമയം അധ്യാപകർക്ക് തെരഞ്ഞെടുക്കാം. സൗകര്യപ്രദമായ സമയം തെരഞ്ഞെടുക്കുമ്പോൾ ആഴ്ചയിൽ അഞ്ച് ദിവസമായി 35 മണിക്കൂറിൽ കുറയാത്ത കാമ്പസ് സാന്നിധ്യം ഉറപ്പാക്കണം.
ആഴ്ചയിൽ 48 മണിക്കൂർ കാമ്പസിൽ വിദ്യാർഥികളുടെ സാന്നിധ്യവും ഉറപ്പാക്കണം. ഈ 48 മണിക്കൂറിൽ 22 മുതൽ 25 മണിക്കൂർ വരെ നേരിട്ടുലള ക്ലാസ് ലഭ്യമാക്കണം. ബാക്കിയുളള സമയം ലൈബ്രറി ലാബ് തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഉപയോ​ഗിക്കാം. രണ്ട് സെമസ്റ്ററിന് പുറമേ വേനലവധിക്കാലത്ത് ഫാസ്റ്റ് ട്രാക്ക് സെമസ്റ്റർ രീതിയും വിദ്യാർഥികൾക്ക് അധിക ക്രെഡിറ്റ് നേടാനായി നിർദേശിച്ചിട്ടുണ്ട്.


Post a Comment

0 Comments