Flash News

6/recent/ticker-posts

പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്.

Views
ദില്ലി: രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. കേന്ദ്ര പെട്രോളീയം പ്രകൃതി വാതക മന്ത്രി ഹർദീപ് സിംഗ് പുരി ഓയിൽ മാർക്കറ്റിങ് കമ്പനിയുമായി ചർച്ച നടത്തിയതിനു പിന്നാലെ വിലയിൽ കുറവുണ്ടാകുമെന്നുള്ള സൂചനകൾ നൽകിയതായി റിപ്പോർട്ടുകൾ പറയുന്നു. 2022 ലെ റെക്കോഡ് ഉയർന്ന നിരക്കിൽ നിന്ന് അന്താരാഷ്ട്ര ക്രൂഡ് വില അടുത്തിടെ മയപ്പെടുത്തിയിരുന്നു. ഇത് പെട്രോളിൻ്റെ ലാഭം വർധിപ്പിച്ചെങ്കിലും ഡീസലിന് നഷ്ടമായിരുന്നു.


2023 ജനുവരിയിൽ ഡീസലിൻ്റെ നഷ്ടം 11 ൽ നിന്ന് 13 ലേക്ക് ഉയർന്നതായി വ്യവസായ വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. റഷ്യയുടെ ഉക്രെയ്നിൻ്റെ അധിനിവേശത്തെ തുടർന്ന് കുത്തനെ ഉയർന്ന ഊർജ്ജ വില ഉപഭോക്താക്കളിലേക്ക് എത്തിക്കാതെ സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ പ്രവർത്തിച്ചതായി ഹർദീപ് സിംഗ് പുരി പറഞ്ഞു.

കഴിഞ്ഞ 15 മാസമായി കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് പെട്രോൾ, ഡീസൽ വിലകൾ ചെലവിന് അനുസൃതമായി പരിഷ്കരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇക്കാലഘട്ടത്തിൽ നഷ്ടമാണ് ഉണ്ടായത്. അസംസ്കൃത എണ്ണയുടെ വില ബാരലിന് 102.97 ഡോളറായി വർദ്ധിച്ചിട്ടും ഐഒസി, ബിപിസിഎൽ, എച്ച്പിസിഎൽ എന്നിവ ഏപ്രിൽ ആറുമുതൽ ഇന്ധനവിലയിൽ മാറ്റം വരുത്തിയിട്ടില്ല.



Post a Comment

0 Comments