Flash News

6/recent/ticker-posts

താമരശ്ശേരിയില്‍ നിന്നെടുത്ത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്സമ്മാനം . ഭാഗ്യവാനെ കണ്ടെത്താനായില്ല

Views
പാലക്കാട്- താമരശ്ശേരിയില്‍ നിന്നെടുത്ത് പാലക്കാട്ട് വിറ്റ ടിക്കറ്റിന്. ഭാഗ്യവാന്‍ എവിടെയാണാവോ? ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പറിന്റെ 16 കോടിയുടെ ഒന്നാം സമ്മാനം പാലക്കാട് ശ്രീമൂകാംബിക ഏജന്‍സിയില്‍ നിന്ന് വിറ്റ  236433 നമ്പറിന്. പാലക്കാട് മൂത്താന്തറ സ്വദേശിയായ ഏജന്റ് എസ്. മധുസൂദനന്‍ കോഴിക്കോട്ടെ താമരശ്ശേരി ലോട്ടറി സബ് ഓഫീസില്‍ നിന്നാണ് ടിക്കറ്റുകള്‍ വാങ്ങിയത്. പാലക്കാട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡിന് സമീപത്തെ കടയില്‍ നിന്ന് ഒരാഴ്ച മുമ്പ് വിറ്റ ടിക്കറ്റ് ആര് വാങ്ങിയെന്നറിയില്ല. ശബരിമല മണ്ഡലക്കാലവും പൊങ്കലുമായതിനാല്‍ അന്യസംസ്ഥാനത്തു നിന്നുള്ളവര്‍ ആകാനുള്ള സാദ്ധ്യതയുമുണ്ട്. വൈകാതെ ഭാഗ്യവാന്‍ തന്നെ തേടിയെത്തുമെന്ന പ്രതീക്ഷയിലാണ് മധുസൂദനന്‍. ഏജന്റിന് കമ്മിഷനായി ലഭിക്കുക 1.6 കോടിരൂപയാണ്. ശ്രീമൂകാംബിക ലോട്ടറി ഏജന്‍സി വിവിധ കടകളിലൂടെ 1.20 ലക്ഷം ക്രിസ്മസ് -ന്യൂ ഇയര്‍ ബമ്പര്‍ ടിക്കറ്റുകളാണ് വിറ്റത്. ബമ്പര്‍ ടിക്കറ്റ് ഏത് സബ് ഓഫീസില്‍ നിന്നും വാങ്ങാമെന്നതിനാല്‍ വ്യത്യസ്ത സീരിയല്‍ നമ്പരുകള്‍ ലഭിക്കുന്നതിന് മധുസൂദനന്‍ 11 ജില്ലകളില്‍ നിന്നും ടിക്കറ്റ് എടുത്തിരുന്നു. ഏറ്റവും കൂടുതല്‍ ടിക്കറ്റുകള്‍ വിറ്റ ഏജന്‍സികളില്‍ മൂന്നാം സ്ഥാനം ശ്രീമൂകാംബികയ്ക്കാണ്. പ്രോത്സാഹനസമ്മാനമായി 35,000 രൂപ ലഭിക്കും. 2011ല്‍ മധുസൂദനന്‍ ലോട്ടറി വില്പന തുടങ്ങിയശേഷം 13 തവണ ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. 2015ല്‍ 3 കോടിയുടെ മണ്‍സൂണ്‍ ബമ്പര്‍ അടിച്ചു


Post a Comment

0 Comments