Flash News

6/recent/ticker-posts

ഒന്നരവയസുള്ള പെൺകുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലിൽ മരിച്ച നിലയിൽ

Views
ഒന്നരവയസുള്ള പെൺകുഞ്ഞും ബന്ധുവായ വിമുക്തഭടനും കായലിൽ മരിച്ച നിലയിൽ

കലവൂർ:ഒന്നരവയസുള്ളപെൺകുഞ്ഞുംബന്ധുവായ വിമുക്തഭടനും കായലിൽമരിച്ചനിലയിൽ. ആര്യാട് പഞ്ചായത്ത് ഏഴാംവാർഡ്ശിവകൃപയിൽ ഗോപൻ (51), ആര്യാട് പോത്തശ്ശേരി അനിൽകുമാറിന്റെയും അശ്വതിയുടെയും മകൾ മഹാലക്ഷ്മിഎന്നിവരാണ്മരിച്ചത്.വേമ്പനാട്ടുകായലിൽ ചാരംപറമ്പ് ജെട്ടിക്കുസമീപമാണ് ഇരുവരെയും മരിച്ച നിലയിൽകണ്ടെത്തിയത്.

ഞായാഴ്ച രാത്രി 10.45 ഓടെയാണ്സംഭവം.ഗോപന്റെഭാര്യാസഹോദരന്റെമകളാണ്മഹാലക്ഷ്മി. ഗോപന്റെയുംഅനിൽകുമാറിന്റെയും വീടുകൾ അടുത്തടുത്താണ്. വൈകുന്നേരം 6.30ഓടെ അനിൽകുമാറിന്റെ വീട്ടിലെത്തി ഗോപൻ മഹാലക്ഷ്മിയെയും എടുത്തുകൊണ്ട് പുറത്തേക്കുപോയതാണ്. ഏറെനേരമായിട്ടും കാണാത്തതിനെത്തുടർന്ന്വീട്ടുകാർഅന്വേഷിച്ചിറങ്ങി.

രാത്രി 10.45 ഓടെ ചാരംപറമ്പ്ജെട്ടിക്കുസമീപം മഹാലക്ഷ്മിയുടെ മൃതദേഹമാണ് ആദ്യം കണ്ടത്. പിന്നീടാണ് സമീപത്തുനിന്ന് ഗോപന്റെ മൃതദേഹം കണ്ടെത്തിയത്. ഗോപൻ വിമുക്തഭടനാണ്. എറണാകുളത്തെ സ്വകാര്യസ്ഥാപനത്തിലാണ് ജോലിചെയ്യുന്നത്. മിക്കപ്പോഴുംമഹാലക്ഷ്മിയുമായിഗോപൻപുറത്തുപോകാറുണ്ടായിരുന്നതായി വീട്ടുകാർ പറഞ്ഞു. ആലപ്പുഴ നോർത്ത് പോലീസ് അന്വേഷണം തുടങ്ങി. കാൽവഴുതി കായലിൽവീണതാകാമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഗോപന്റെ ഭാര്യ: ജ്യോതിലക്ഷ്മി. മക്കൾ: അഭിരാമി, ആദർശ്.



Post a Comment

0 Comments