Flash News

6/recent/ticker-posts

എഴുതിയ നോട്ടുകൾ അസാധുവാകുമോ, ആർബിഐ പറയുന്നത് എന്ത്?

Views നോട്ടുകളിൽ പേനകൊണ്ട് വരക്കുകയോ എഴുതുകയോ ചെയ്താൽ അത് അസാധുവാകുമെന്നാണ് സോഷ്യൽ മീഡിയയിൽ നിരന്തരം പ്രചരിക്കുന്ന സന്ദേശം. പലർക്കും ഈ സംശയമുണ്ട്. അതുകൊണ്ട് തന്നെ എഴുതിയ നോട്ടുകൾ വാങ്ങാൻ പലരും മടിക്കുകയും ചെയ്തു. എന്നാൽ ഈ സംശയത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമം വന്നുവെന്നും എഴുതിയ നോട്ടുകൾ അസാധുവാകുമെന്നുമാണ് സോഷ്യൽ മീഡിയ വഴി പ്രചരിച്ചത്. എന്നാൽ പേന കൊണ്ട് എഴുതിയ നോട്ടുകൾ അസാധുവാകില്ലെന്നാണ് പിഐബിയുടെ ഔദ്യോഗിക ട്വിറ്ററിലൂടെ കേന്ദ്രം അറിയിച്ചത്.

കറൻസിയുമായി ബന്ധപ്പെട്ട് ക്ലീൻ നോട്ട് പോളിസി നയമാണ് ആർബിഐക്കുള്എളത്. ഇത് നോട്ടുകൾ കീറുകയോ വികൃതമാവുകയോ ചെയ്യരുതെന്നാണ് ഇതിന്റെ പരിതിയിൽ എഴുതിയ നോട്ടുകൾ വരുന്നില്ല. 2000, 500, 200, 100, 50, 20, 10 രൂപ നോട്ടുകളിൽ എന്തെങ്കിലും എഴുതിയിരിക്കുന്നതായി കണ്ടാൽ അവ അസാധുവായ നോട്ടായി കണക്കാക്കരുതെന്നും കേന്ദ്രം പറയുന്നു.

നോട്ടുകളിൽ എഴുതരുതെന്ന് ആർബിഐ നിർദേശിച്ചിട്ടുണ്ട്. അത് കറൻസി പെട്ടെന്ന് ചീത്തയായി പോകാതിരിക്കാൻ വേണ്ടിയാണ്. അതിനാൽ ഇനി ഇത്തരത്തിൽ പേന കൊണ്ട് വരയ്ക്കുകയോ എഴുതുകയോ ചെയ്ത കറൻസി നോട്ടുകൾ കൈയ്യിൽ കിട്ടിയാൽ അവ ഏതെങ്കിലും ബാങ്ക് ശാഖയിൽ നൽകി മാറ്റി വാങ്ങാവുന്നതാണ്



Post a Comment

0 Comments