Flash News

6/recent/ticker-posts

മെസ്സിയും നെയ്മറുമില്ല, എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാനായില്ല'; വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

Views
മെസ്സിയും നെയ്മറുമില്ല, എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നും ചെയ്യാനായില്ല'; വിമർശനവുമായി പന്ന്യൻ രവീന്ദ്രൻ

തിരുവനന്തപുരം: ഫ്രഞ്ച് ലീഗില്‍ പിഎസ്ജിയുടെ തോല്‍വിയ്ക്ക് പിന്നാലെ ഫ്രഞ്ച് സൂപ്പര്‍ താരം എംബാപ്പെയെ വിമര്‍ശിച്ച്‌ മുതിര്‍ന്ന സിപിഐ നേതാവും ഫുട്‌ബോള്‍ നിരീക്ഷകനുമായ പന്ന്യന്‍ രവീന്ദ്രന്‍.
മെസ്സിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍നേട്ടങ്ങളില്‍ പലതുമെന്നായിരുന്നു പന്ന്യന്‍ രവീന്ദ്രന്റെ വിമര്‍ശനം. മെസ്സിയും നെയ്മറുമില്ലാതെ ലെന്‍സിനെതിരെ ഇറങ്ങിയ പിഎസ്ജി ഒന്നിനെതിരെ മൂന്ന ഗോളുകള്‍ക്കായിരുന്നു പരാജയപ്പെട്ടത്.

'സൂപ്പര്‍ താരങ്ങളായ മെസ്സിയും നെയ്മറും കളിച്ചില്ല. എംബാപ്പെയ്ക്ക് സ്വന്തമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞുമില്ല. ഇപ്പോള്‍ ഒരുകാര്യം എംബാപ്പെയ്ക്ക് വ്യക്തമായികാണും. മെസ്സിയും നെയ്മറും കണിശമായി നല്‍കുന്ന പാസിന്റെ ബലംകൂടിയാണ് അദ്ദേഹത്തിന്റെ ഗോള്‍നേട്ടങ്ങളില്‍ പലതും. ഈ സത്യം ഇപ്പോഴെങ്കിലും എംബാപ്പെക്ക് മനസ്സിലാകും എന്ന് കരുതാം', പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്കില്‍ കുറിച്ചു


Post a Comment

0 Comments