Flash News

6/recent/ticker-posts

തുടർച്ചയായി രണ്ടാം വർഷവും കിരീടമണിഞ് മുഹമ്മദ്‌ ബിൻ സൽമാൻ രാജകുമാരൻ.

Views

റിയാദ്: ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് 2022 എന്ന പദവിയിൽ വീണ്ടും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. തുടർച്ചയായി രണ്ടാം വർഷമാണ് കിരീടവകാശി ഈ കിരീടം നിലനിർത്തിയത്.
റഷ്യ ടുഡേ നടത്തിയ വോട്ടെടുപ്പിൽ മൊത്തം പോൾ ചെയ്ത 11,877,546 വോട്ടുകളിൽ 7,399,451 വോട്ടുകൾ കിരീടാവകാശി നേടിയതായി അന്താരാഷ്ട്ര ടിവി ന്യൂസ് നെറ്റ്‌വർക്ക് അറിയിച്ചു.

RT ചാനൽ നടത്തിയ ഒരു വോട്ടെടുപ്പ് പ്രകാരം, കിരീടാവകാശി 7.4 ദശലക്ഷത്തിലധികം വോട്ടുകളാണ് നേടിയത്. ഡിസംബർ 15 ന് ആരംഭിച്ച് ജനുവരി 9 ന് അവസാനിച്ച വോട്ടെടുപ്പിൽ പങ്കെടുത്ത 11 ദശലക്ഷത്തിൽ 62.3% പേരും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയാണ് പിന്തുണച്ചത്.
കിരീടാവകാശി നേടിയ വോട്ടുകളുടെ ശതമാനം ഓരോ വർഷവും RT ചാനൽ നടത്തുന്ന അഭിപ്രായ വോട്ടെടുപ്പുകളുടെ ചരിത്രത്തിലെ റെക്കോർഡും തകർത്തു. രണ്ടാം സ്ഥാനം യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നേടി. 2.9 ദശലക്ഷം വോട്ടുകൾ അല്ലെങ്കിൽ മൊത്തം വോട്ടിന്റെ 24.8 ശതമാനമാണ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് നേടിയത്.
കൂടാതെ ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽ സീസി ഒരു ദശലക്ഷത്തിലധികം വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തെത്തി പങ്കെടുത്തവരുടെ മൊത്തം വോട്ടിന്റെ 11.7 ശതമാനമാണ് അൽ സീസി നേടിയത്.


Post a Comment

0 Comments