Flash News

6/recent/ticker-posts

പലതവണ ലൈംഗികമായി പീഡിപ്പിച്ചു, ഒടുവിൽ മനംനൊന്ത് 13കാരി ആത്മഹത്യ ചെയ്തു: സംഭവത്തിൽ ബന്ധു അറസ്റ്റിൽ

Views
മലപ്പുറം: മേലാറ്റൂരില്‍ ലൈംഗികാതിക്രമണത്തിനിരയായ പതിമൂന്നുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ബന്ധു അറസ്റ്റില്‍.
ചെര്‍പ്പുളശ്ശേരി നെല്ലായ പൊട്ടച്ചിറ സ്വദേശി മലയില്‍ താഴത്തേതില്‍ മുഹമ്മദ് റഫീഖിനെയാണ് (21)നെയാണ് മേലാറ്റൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. ജനുവരി 12നാണ് കുട്ടി വീട്ടിനുള്ളില്‍ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. 

പോസ്റ്റ്‌മോര്‍ട്ടത്തില്‍ കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയമായതായി തെളിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതിക്കെതിരെ പോക്‌സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. ബന്ധുവായ മുഹമ്മദ് റഫീഖ് പലതവണ കുട്ടിയുടെ വീട്ടിലെത്തി ലൈംഗികാതിക്രമണത്തിനിരയാക്കിയിരുന്നു. ഇതില്‍ മനംനൊന്താണ് കുട്ടി ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതോടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

പെരിന്തല്‍മണ്ണ ഡി വൈ എസ് പിയുടെ നിര്‍ദേശ പ്രകാരം മേലാറ്റൂര്‍ എസ് എച്ച്‌ ഒ. കെ ആര്‍ രഞ്ജിത്, എസ് ഐ. സി പി മുരളീധരന്‍, സീനിയര്‍ സി പി ഒമാരായ കെ പ്രശാന്ത്, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, സി പി ഒ. കെ ദിനേശ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



Post a Comment

0 Comments