Flash News

6/recent/ticker-posts

പാലക്കാട് നിന്നും കാണാതായ 17കാരൻ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ചു

Views
പാലക്കാട് നിന്നും കാണാതായ  17കാരൻ കെട്ടിടത്തിന് മുകളിൽ 
നിന്ന് ചാടി മരിച്ചു

പാലക്കാട് പേഴുങ്കരയിൽ നിന്ന് കാണാതായ വിദ്യാർത്ഥി മരിച്ചു. ബിഗ് ബസാർ സ്കൂളിലെ വിദ്യാർത്ഥി അനസ് (17) മരിച്ചത്. തൃശൂരിൽ വച്ച് കെട്ടിടത്തിന് മുകളിൽ നിന്ന് ചാടുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

 ചൊവ്വാഴ്ചയാണ് അനസിനെ കാണാതാകുന്നത്. സ്ഥിരമായി പോയിരുന്ന കടയിൽ നിന്ന് തലവേദനയാണെന്ന് പറഞ്ഞ്, നേരത്തെ ഇറങ്ങുകയായിരുന്നു. രാത്രി വൈകിയും കുട്ടിയെ കാണാതായതോടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ആദ്യം കുട്ടി ചാവക്കാടുണ്ടെന്ന വിവരത്തെ തുടർന്ന് ബന്ധുക്കൾ അന്വേഷിച്ചെത്തിയെങ്കിലും അവിടെ നിന്ന് കുട്ടി കടന്നുകളഞ്ഞിരുന്നു. കയ്യിലുണ്ടായിരുന്ന മൊബൈലും വിറ്റതായി സൂചന ലഭിച്ചിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് മരണം.


Post a Comment

0 Comments