Flash News

6/recent/ticker-posts

49 ദിവസംകൊണ്ടു 17.5 കോടി രൂപ, കുഞ്ഞുനിർവാന് ഇനി മരുന്നെത്തും; നന്മയുടെ ഉറവ വറ്റാതെ എൺപതിനായിരത്തോളം മനസ്സുകൾ

Views 49 ദിവസംകൊണ്ടു 17.5 കോടി രൂപ, കുഞ്ഞുനിർവാന് ഇനി മരുന്നെത്തും; നന്മയുടെ ഉറവ വറ്റാതെ എൺപതിനായിരത്തോളം മനസ്സുകൾ

പാലക്കാട് ∙ നന്മയുടെ ഉറവ വറ്റാത്ത എൺപതിനായിരത്തോളം മനസ്സുകൾ ഒന്നുചേർന്നപ്പോൾ കുഞ്ഞുനിർവാന്റെ ചികിത്സയ്ക്കു വേണ്ട 17.5 കോടി രൂപ ഒഴുകിയെത്തി. സ്‌പൈനൽ മസ്കുലർ അട്രോഫി (എസ്എംഎ) ബാധിച്ച നിർവാന്റെ ചികിത്സയ്ക്കു വേണ്ടി തിങ്കളാഴ്ചയാണ് അക്കൗണ്ടിലേക്ക് 1.4 മില്യൻ ഡോളർ (ഏകദേശം 11.6 കോടി രൂപ) അജ്ഞാതന്റെ സംഭാവനയായി എത്തിയത്.100 രൂപ മുതൽ 11 കോടി രൂപ വരെ സഹായമായി ഒഴുകിയെത്തിയപ്പോൾ 49 ദിവസംകൊണ്ടു ചികിത്സയ്ക്കു വേണ്ട മുഴുവൻ തുകയും സമാഹരിക്കാൻ കഴിഞ്ഞു.

മുംബൈയിലെ സോഫ്റ്റ്‌വെയർ എൻജിനീയർമാരായ പാലക്കാട് കൂറ്റനാട് സ്വദേശി സാരംഗ് മേനോനും അദിതി നായരും ഒന്നര വയസ്സായിട്ടും പ്രായത്തിന്റെ വളർച്ച പ്രകടിപ്പിക്കാതായതോടെയാണു കുഞ്ഞിനു വിദഗ്ധ പരിശോധന നടത്തിയത്.  ജനുവരി 5ന് എസ്എംഎ സ്ഥിരീകരിച്ചു. ജീൻ മാറ്റിവയ്ക്കലിന് ഉപയോഗിക്കുന്ന മരുന്ന് യുഎസിൽ നിന്നു എത്തിക്കുന്നതിന് 17.5 കോടി രൂപ ചെലവാകുമെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അടുത്ത ദിവസം തന്നെ ക്രൗഡ് ഫണ്ടിങ് തുടങ്ങി.


11 കോടിയുടെ സഹായമെത്തിയതോടെ 16 കോടി രൂപ തിങ്കളാഴ്ചയോടെ സ്വരൂപിക്കാനായി. ബാക്കി തുക ഇന്നലെയോടെ അക്കൗണ്ടിൽ എത്തി. യുഎസിലെ ഫാർമസ്യൂട്ടിക്കൽ കമ്പനിയുമായി മരുന്ന് ഓർഡർ ചെയ്യാനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. രക്ത പരിശോധനകൾ നടത്തി ഈ ആഴ്ച തന്നെ സാരംഗ് - അദിതി ദമ്പതികൾ മുംബൈയിലേക്കു കുഞ്ഞുമായി പുറപ്പെടും. .


Post a Comment

0 Comments